കോതമംഗലം : ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി നെല്ലിമറ്റത്ത് റാലി നടത്തി. വാദ്യ മേളങ്ങളുടെ അകമ്പടിയോടെ നെല്ലിമറ്റത്ത് സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പി എം ശിവൻ അധ്യക്ഷനായി.
സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്,സി പി ഐ മണ്ഡലം സെക്രട്ടറി പി ടി ബെന്നി, കെ ഇ ജോയി , സിബി മാത്യു, അഭിലാഷ് രാജ്, നൗഷാദ് ടി എച്ച്, അഷ്കർ കരീം, സിബി മാത്യു, സൗമ്യ സനൽ കുമാർ, വി സി മാത്തച്ചൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ ഷിബു പടപറമ്പത്ത് സ്വാഗതവും,ഷാന്റി കുര്യൻ കുര്യൻ നന്ദിയും പറഞ്ഞു.



























































