കോതമംഗലം – കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയിൽ കാട്ടാനയാക്രമണത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് പരിക്ക്. കുളങ്ങാട്ടുകുഴി സ്വദേശി കല്ല്മുറിക്കൽ KV ഗോപി (കുഞ്ഞ് 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പൻകുട്ടി (62) എന്നിവർക്കാണ് പരിക്ക്. രാവിലെ ആറരയോടെ വാവേലിയിൽ വച്ച് ഏഴോളം ആനകൾ ഇവരുടെ ബൈക്കിനു നേരെ വരികയും തുമ്പിക്കൈക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവർ പറഞ്ഞത്.
കോതമംഗലം താലുക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വന്യമൃഗശല്യം രൂക്ഷമായ പ്രദേശമാണ് വാവേലി ഉൾപ്പെടെയുള്ള ഈ മേഖല.



























































