കവളങ്ങാട്: കവളങ്ങാട് പഞ്ചായത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവൻഷൻ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. എൽഡിഎഫ് ചെയർമാൻ പി എം ശിവൻ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ്, സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഇ കെ ശിവൻ, കേരള കോണ്ഗ്രസ് സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി അംഗം റോണി മാത്യു , സിപിഐ മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, കെ ഇ ജോയ്, ഷിബു പടപ്പറമ്പത്ത്, അഷ്കർ കരീം ,നൗഷാദ് ടി എച്ച്, അഭിലാഷ് രാജ്, സിബി മാത്യു, ഷാന്റി കുര്യൻ തുടങ്ങിയവർ സംസാരിച്ചു.



























































