കോതമംഗലം : ചേലാട് സെൻറ് ഗ്രിഗോറിയോസ് ദന്തൽ കോളേജിൽ പുതിയ പിജി കോഴ്സുകൾ തുടങ്ങുന്നതിന് ഭാഗമായി നിർമ്മിക്കുന്ന ബഹുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്കായും കോളേജ് ചെയർമാനുമായ ബസോലിയോസ് ജോസഫ് ബാവ നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർ തമ്പു ജോർജ് തുകലൻ, ഷെവ. ടി യു കുരുവിള ഷെവ. കെ എ തോമസ്, പ്രൊഫ. ബേബി എം വർഗീസ്, പ്രൊഫ. കെ പി തോമസ്, ഷെവ. പ്രൊഫ. എം എ പൗലോസ് ,സഭാ സെക്രട്ടറി ജേക്കബ് സി മാത്യു പ്രിൻസിപ്പാൾ ഡോ. ജയിൻ മാത്യു,വൈസ് പ്രിൻസിപ്പാൾ ഡോ. ടീന എലിസബത്ത് ജേക്കബ്, ഡോ. സണ്ണി കുര്യാക്കോസ്, ഡോ. സോണി കുര്യാക്കോസ് എന്നിവർ സംബന്ധിച്ചു. തുടർന്ന് കോളേജിന് നാക് അംഗീകാരം ലഭിച്ച ആഘോഷവും ശ്രേഷ്ഠ കാതോലിക്കാ ബാവയുടെ ജന്മദിന ആഘോഷവും നടന്നു.



























































