കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിലേക്കും,ഹൈ റേഞ്ച് ബസ് സ്റ്റാൻഡിലേക്കും, മിനി സിവിൽ സ്റ്റേഷനിലേക്കുമായുള്ള റോഡ് നവീകരിക്കുന്നതിന് 10 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്.150 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പ്രസ്തുത റോഡ് ടാറിങ് പ്രവർത്തികളും അതിന്റെ തുടർച്ചയിൽ ഇരു സൈഡിലും ഐറിഷ് വർക്കും ഉൾപ്പെടെ ചെയ്തു കൊണ്ടാണ് നവീകരിക്കുന്നത്.
കോതമംഗലം പട്ടണത്തിലെ ഏറെ പ്രാധാന്യമുള്ള റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ
വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ പറഞ്ഞു.



























































