കോതമംഗലം: ആന്റണി ജോൺ എം എൽ എ യുടെ ആസ്തി വികസന ഫണ്ട് 25 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന കോതമംഗലം നഗരസഭ നാലാം വാർഡിൽ കെ പി ലിങ്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം
ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
കോതമംഗലം-ചേലാട് റോഡിനെയും, രാമല്ലൂർ-പിണ്ടിമന റോഡിനെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. ചടങ്ങിൽ
നഗരസഭാ ചെയർമാൻ ടോമി എബ്രഹാം അധ്യക്ഷനായി. നാലാം വാർഡ് കൗൺസിലർ എൽദോസ് പോൾ സ്വാഗതം അർപ്പിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. എ നൗഷാദ്,മൂന്നാം വാർഡ് കൗൺസിലർ സിബി സ്കറിയ, മുൻ കൗൺസിലർ മോളി സണ്ണി, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.



























































