കോതമംഗലം : പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ മുളമാരിച്ചിറ പൈമറ്റം റോഡിൻ്റെയും, ആറാംവാർഡിലെ അമ്പിളിക്കവല പരുത്തിമാലി റോഡിൻ്റെയും നവീകരണ പ്രവർത്തനങ്ങൾ ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എംഎൽയുടെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ തദ്ദേശറോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുറോഡിൻ്റെ നവീകരണത്തിന് 40 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, പഞ്ചായത്തംഗങ്ങളായ സഫിയ സലിം, എ എ രമണൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, എം ഒ സലിം, വി എം അനിൽകുമാർ എ പി മുഹമ്മദ്, സലിം കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.



























































