കോതമംഗലം :തട്ടേക്കാട് വച്ച് നടന്ന വിശുദ്ധി സംസ്ഥാന പഠനക്യാമ്പും, സിമ്പോസിയവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലക്ഷമണൻ ടി.പി അദ്ധ്യക്ഷനായ ചടങ്ങിൽ സായ് പൂത്തോട്ട സ്വാഗതും, ഡോ.സാംപോൾ പരിസര ശുചിത്വ സാക്ഷരത വിഷയത്തിൽ മുഖ്യ പ്രഭാഷണവും നടത്തി. റിട്ട.ഡെപ്യൂട്ടി കളക്ടർ ശ്രീമതി.റെയ്ച്ചൽ വർഗ്ഗീസ് വിശുദ്ധി എന്ന സംഘടന ശുചിത്വസാക്ഷരത വിഷയത്തിൽ നടത്തുന്ന ആശയ പ്രചരണം കാലഘട്ടത്തിന് ചേർന്നതെന്നും സംസാരിച്ചു.ജിതീഷ് പാനുണ്ട, ജോജിത വിനീഷ്, നിധിൽ ആലപ്പുഴ എന്നിവർ തുടർന്ന് സംസാരിച്ചു.



























































