കോതമംഗലം: വധശ്രമ കേസ്സ് പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൊമ്പനാട് മേയ്ക്കപ്പാല പ്ലാച്ചേരി വീട്ടിൽ അജിത്ത് (32)നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്. കുറുപ്പംപടി, കോടനാട്, കോതമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതകശ്രമം, ദേഹോപദ്രവം, തടഞ്ഞ് നിർത്തി ഭീഷണപ്പെടുത്തൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ കോതമംഗലത്ത് വച്ച് ജിജോ ആൻ്റണി എന്നയാളെ ഇയാളും സംഘവും ചേർന്ന് കൊലപ്പെടുത്താൻ ശ്രമിച്ചതിന് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി. കുറുപ്പംപടി പോലീസ് ഇൻസ്പെക്ടർ ടി.എൽ സ്റ്റെപ്റ്റോ ജോൺ, കോടനാട് സബ്ബ് ഇൻസ്പെക്ടർ കെ. ഉണ്ണികൃഷ്ണൻ, അസി. സബ്ബ് ഇന്ഴസ്പെക്ടർ സി.എം ഷാജി., സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് രവി, അരുൺ കെ കരുണൻ, സിവിൽ പോലീസ് ഓഫീസർ ഗിരീഷ് രാജു എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
