കോതമംഗലം:എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം കുടുംബസംഗമം നടത്തി. എസ്. എൻ.ഡി.പി യോഗം നെല്ലിമറ്റം ശാഖയുടെ കീഴിലുള്ള കുടുംബയൂണിറ്റുകളുടെ കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടത്തി. ശാഖാ പ്രസിഡൻ്റ് പി.കെ.ഷാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന കുടുംബ സംഗമം കോതമംഗലം യൂണിയൻ ജനറൽ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ ഷീബ ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം യൂണിയൻ സെക്രട്ടറി മിനി രാജീവ്, മുൻ ശാഖാ കമ്മറ്റിയംഗം എം. ഇ. ദിവാകരൻ,കുടുംബ സംഗമം കൺവീനർ മനോജ് ഗോപി, ചെയർമാൻ വി.എം. ശിവകുമാർ എന്നിവർ പ്രസംഗിച്ചു.
ശാഖാ കമ്മറ്റിയംഗം എം. ഇ. ദിവാകരൻ സ്വാഗതവും ശാഖാ വൈസ് പ്രസിഡൻ്റ് എം.പി. പ്രശാന്ത് നന്ദിയും പറഞ്ഞു. ഫോട്ടോ: എസ്.എൻ.ഡി.പി. നെല്ലിമറ്റം ശാഖായോഗം സംയുക്ത കുടുംബ സംഗമം കുറുങ്കുളം സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ആഡിറ്റോറിയത്തിൽ കോതമംഗലം യൂണിയൻ ജനറൽ സെക്രട്ടറി പി.എ. സോമൻ ഉദ്ഘാടനം ചെയ്യുന്നു
