പല്ലാരിമംഗലം: സംസ്ഥാന സർക്കാരും പഞ്ചായത്ത് ഭരണസമിതിയും നടത്തിയ വികസന ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തിൻ്റെ നേത്യത്വത്തിൽ അടിവാട് ടി & എം ഹാളിൽസംഘപ്പിച്ച വികസനസദസ്സ് ആൻ്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് സ്വാഗതപ്രസംഗം നടത്തി.
പഞ്ചായത്തംഗങ്ങളായ സഫിയ സലിം, സീനത്ത് മൈനീൻ, റിയാസ് തുരുത്തേൽ,നസിയ ഷെമീർ, എ എ രമണൻ, സിപിഐഎം ലോക്കൽ സെക്രട്ടറി എം എം ബക്കർ, പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി, അസിസ്റ്റൻ്റ് സെക്രട്ടറി എം എം നിസീമ, പ്ലാൻക്ലാക്ക് പി അശ്വതി സിഡിഎസ് ചെയർപേഴ്സൺ ഷെരീഫ റഷീദ് എന്നിവർ സംസാരിച്ചു. പഞ്ചായത്തിൻ്റെ ഭരണനേട്ടങ്ങൾ അടങ്ങിയ വികസനരേഖ ചടങ്ങിൽ എംഎൽഎ പ്രകാശനംചെയ്തു. ഹരിതകമ്മസേന അംഗങ്ങൾ ഘടകസ്ഥാപന മേധാവികൾ, ജനപ്രതിനിധികൾ എന്നിവരെ ആദരിച്ചു.
