കോതമംഗലം: ഒക്ടോബർ 16, 17 തീയതികളിൽ ആയി പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കോതമംഗലം സബ് ജില്ല ശാസ്ത്രമേള സമാപിച്ചു.1086 പോയിന്റ് നേടി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കി.812 നേടി, പൈങ്ങോട്ടൂർ സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ ആണ് രണ്ടാമത് എത്തിയത്. സയൻസ്, സോഷ്യൽ സയൻസ്, വർക്സ് എക്സ്പീരിയൻസ്, ഗണിതശാസ്ത്രം, ഐടി എന്നീ 5 വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള മത്സരങ്ങളാണ് ശാസ്ത്രമേളയിൽ അരങ്ങേറുന്നത്. ഈ അഞ്ചു മേളകളിലും ചാമ്പ്യൻഷിപ്പ് ട്രോഫി കരസ്ഥമാക്കിയാണ് സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫി കരസ്ഥമാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി റാണിക്കുട്ടി ജോർജിൽ നിന്നും ഓവറോൾ ട്രോഫികളും ചാമ്പ്യൻഷിപ്പ് ട്രോഫികളും ടോട്ടൽ ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയും പ്രിൻസിപ്പൽ, ഹെഡ് മിസ്ട്രസ് , അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
