കോതമംഗലം:പ്ലസ് ടു വിദ്യാർത്ഥികൾക്കായി പൊതുവിദ്യാഭ്യാസവകുപ്പ് ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസിലിങ് സെൽ ഉപരിപഠനസാധ്യതകളിലേക്ക് വെളിച്ചം വീശുന്ന കോതമംഗലം വിദ്യാഭാസജില്ലയുടെ ഹയർ സ്റ്റഡി എക്സ്പോ മിനി ദിശ എക്സ്പോ ഒക്ടോബർ 17,18 തീയതികളിൽ കുറുപ്പംപടി MGM ഹയർ സെക്കൻഡറി സ്കൂൾ നടത്തപ്പെടുന്നു. +2 വിനു ശേഷം എന്തൊക്കെ മേഖലകളിലാണ് ഉപരിപഠനം നടത്താൻ കഴിയുക, തൊഴിൽ സാധ്യതകൾ, പ്രവേശനപരീക്ഷകൾ എന്നിവയെ പറ്റി വിശദീകരിക്കുന്ന CG &AC സ്റ്റാളുകൾ , മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ, അഭിരുചിപരീക്ഷയായ KDAT, കരിയർ കൗൺസിലിങ്, വിദ്യാർത്ഥികളുടെ പേപ്പർ പ്രസന്റേഷൻ, ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയനിവാരണം തുടങ്ങി നിരവധിപരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്ന് ജില്ലാ കോ ഓർഡിനേറ്റർ കെ എ അമീർ ഫൈസൽ,വിദ്യാഭ്യഭ്യസ ജില്ലാ കൺവീനർ ബൽക്കീസ് പി എം എന്നിവർ അറിയിച്ചു.മിനി ദിശയുടെ ഉദ്ഘാടനം എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ നിർവ്വഹിചു .
രായമംഗലം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ അജയകുമാർ അധ്യക്ഷനായ ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം RDD Dr.സതീഷ് ഡി ജെ,പ്രിൻസിപ്പൽ ലവ്ലിൻ ഐസക്,സ്കൂൾ മാനേജർ ജിജു കോര, കരിയർ ഗൈഡൻസ് കോതമംഗലം വിദ്യാഭ്യാസ ജില്ലാ കൺവീനർ ബൽക്കീസ് പി എം,പിടിഎ പ്രസിഡന്റ് ബേസിൽ വർഗീസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ 20 വർഷത്തോളം കരിയർ ഗൈഡൻസ് ജില്ലാ കോ ഓർഡിനേറ്റർ ആയിരുന്ന Dr. സി എ ബിജോയിയെ ആദരിച്ചു. കോതമംഗലം പെരുമ്പാവൂർ ഉപജില്ലകളിലെ 28 സ്കൂളുകളിൽ നിന്നും ഏതാണ്ട് 4000 പ്ലസ് ടു വിദ്യാർത്ഥികൾ പരിപാടിയുടെ ഗുണഭോക്താകളാകും. എക്സ്പോ ശനിയാഴ്ച വൈകിട്ട് സമാപിക്കും
