കോതമംഗലം : കാർഷിക വികസന കർഷക ക്ഷേമവകുപ്പിൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുമായി ചേർന്ന് കൂൺ കൃഷി വ്യാപിപ്പിക്കുന്നതിനും കർഷകർക്ക് അധിക വരുമാനം പ്രദാനം ചെയ്യുന്നതിനുമായി കോതമംഗലം നിയോജക മണ്ഡലത്തിൽ കൂൺഗ്രാമം പദ്ധതി ആരംഭിച്ചു പദ്ധതിയുടെ ഉദ്ഘാടനം പിഡബ്ല്യൂഡി റെസ്റ്റ് ഹൗസിൽ വച്ച് കോതമംഗലം എംഎൽഎ ആൻ്റണി ജോൺ നിർവ്വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ ആശംസകൾ അർപ്പിച്ച് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോബി, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജോമി തെക്കേക്കര,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെയിംസ് കോറമ്പേൽ,
കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി ഐപ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിസാമോൾ ഇസ്മായിൽ എന്നിവർ
പങ്കെടുത്തു.
കോതമംഗലം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പ്രിയമോൾ തോമസ് സ്വാഗതവും
കോതമംഗലം നഗരസഭ കൃഷിഭവൻ എ.എഫ്.ഒ സതി പി.ഐ കൃതജ്ഞതയും രേഖപ്പെടുത്തി.പിറവം ലീനാസ് മഷ്‌റൂം ജിത്തു തോമസ് ശാസ്ത്രീയ കൂൺ കൃഷിയെ സംബന്ധിച്ച് കാർഷിക സെമിനാർ നയിച്ചു. 100 ചെറുകിട കൂൺ കൂൺഉൽപാദന യൂണിറ്റുകൾ രണ്ടു വാണിജ്യ കൂൺ ഉൽപാദന യൂണിറ്റുകൾ ഒരു കൂൺ വിത്ത്ല്പാദന യൂണിറ്റ് 10 മണ്ണിര കമ്പോസ്റ്റ് യൂണിറ്റുകൾ പാക്ക് ഹൗസ് എന്നിവ ഉൾപ്പെടെ 30 ലക്ഷം രൂപയാണ് കോതമംഗലം നിയോജകമണ്ഡലത്തിലെ കർഷകർക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ലഭിക്കുന്നത് കോതമംഗലം നിയോജകമണ്ഡലത്തിലെ 9 കൃഷിഭവനുകളിലും കോതമംഗലം മുൻസിപ്പാലിറ്റി കൃഷി ഭവനിലുമാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
