കോതമംഗലം:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സമിതിയുടെ ആഹ്വാന പ്രകാരം അനധികൃത വഴിയോര കച്ചവടത്തിനെതിരെ സംസ്ഥാന വ്യാപകമായി തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളുടെ മുന്നിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. വ്യാപാരി വ്യവസായി സമിതി കോതമംഗലം ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുനിസിപ്പൽ ഓഫിസിനു മുന്നിലേക്ക് മാർച്ചും തുടർന്നു ധർണ്ണയും നടന്നു. വ്യാപാരി വ്യവസായി സമിതി ജില്ല വൈസ് പ്രസിഡൻ്റ് എം യു അഷ്റഫ് അധ്യക്ഷത വഹിച്ച യോഗം സി പി ഐ എം ഏരിയ സെക്രട്ടറി കെ എ ജോയ് ഉദ്ഘാടനം ചെയ്തു. സമിതി ഏരിയാ സെക്രട്ടറി കെ എ നൗഷാദ്, സമിതി ജില്ല അംഗങ്ങളായ കെ എം പരീത്, പി എച്ച് ഷിയാസ്, കെ എ കുര്യാക്കോസ് ,ഇ പി രഘു,എൻ ബി യൂസഫ്, നാസർ സി ഇ, ജയിംസ് തോമസ് ,സജി മാടവന, ശശി ടി എ, യൂസഫ് കാട്ടാംകുഴി, സണ്ണി പാലമറ്റം എന്നിവർ സംസാരിച്ചു.
