കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 20245 സാമ്പത്തിക വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് കാലുത്തീറ്റ നൽകി കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൽമ പരീത് അധ്യക്ഷത വഹിച്ചു. അച്ഛന്റെ കാന്തി വെള്ളക്കയം ഉദ്ഘാടനം നിർവഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി കെ എ സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മിനി മനോഹരൻ, മെമ്പർമാരായ മേരി കുര്യാക്കോസ്,ആലിസ് സിബി, ശ്രീജ ബിജു, വെറ്റിനറി ഡോക്ടർആർഷ N വിജയി, വെറ്റിനറി ജീവനക്കാരായ ഷേർലി, മിൽമ കുട്ടമ്പുഴ യൂണിറ്റ് പ്രസിഡന്റ് മാത്യു മുണ്ടയ്ക്കൽ എന്നിവർ സംസാരിച്ചു.30 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
