കോതമംഗലം: വാരപ്പെട്ടി സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലെ സ്റ്റോര്‍ റൂമില്‍ കുടുങ്ങിയ മരപ്പട്ടിയെ രക്ഷപെടുത്തി. വാരപ്പെട്ടിയിലെ ആയുഷ് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മരുന്നുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ ഒളിച്ചിരിക്കുന്ന നിലയിലാണ് മരപ്പട്ടിയെ കണ്ടത്. ഇന്ന് രാവിലെ ആശുപത്രിയില്‍ ഡോക്ടര്‍ വന്ന് മുറി തുറന്നപ്പോഴാണ് മരപ്പട്ടിയെ കണ്ടെത്തിയത്. വനം വകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴയില്‍ നിന്ന് മൃഗ സ്‌നേഹി സേവി എത്തിയാണ് മരപ്പട്ടിയെ പിടികൂടിയത്.ആശുപത്രിക്കുള്ളില്‍ക്കടന്ന മരപ്പട്ടിയെ പിടികൂടിയതിനാല്‍ ജനങ്ങളുടെ ആശങ്ക ഒഴിവായെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി പറഞ്ഞു.
