കോതമംഗലം : കെ എം ഷാജഹാൻ എന്ന വ്യക്തി പ്രതിപക്ഷം എന്ന യൂട്യൂബ് ചാനലിലൂടെ എറണാകുളം ജില്ലയിലെ നാല് സിപിഎം എംഎൽഎമാരെ സംശയ നിഴലിൽ നിർത്തും വിധം 2025 സെപ്റ്റംബർ 16 ആം തീയതി ഒരു വീഡിയോ ചെയ്തിരുന്നു. വാസ്തവ വിരുദ്ധമായ ഈ വീഡിയോക്ക് എതിരെയും ഇത് ചെയ്ത യുട്യൂബ് ചാനലിന് എതിരെയും അതിന്റെ അവതാരകൻ ആയ കെ എം ഷാജഹാന് എതിരെയും ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതി നൽകി.
