വാരപ്പെട്ടി: പഞ്ചായത്തിലെ സർക്കാർ സ്കൂളുകൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു.
വാരപ്പെട്ടി പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തിയാണ് കോഴിപ്പിള്ളി, വാരപ്പെട്ടി ഇളങ്ങവം സർക്കാർ സ്കൂളുകൾക്കാണ് ക്ലാസ് മുറികളിലേക്കും ഓഫീസ് കൾക്കു മുള്ള ഫർണിച്ചറുകൾ വിതരണം ചെയ്തത്. ഫർണിച്ചർ വിതരണ ഉത്ഘാടനം കോഴിപ്പിള്ളി സർക്കാർ സ്കൂളിൽ നടന്നു.
പഞ്ചായത്ത് പ്രസിഡൻ് പി.കെ ചന്ദ്രശേഖരൻനായർ ഉത്ഘാടനം നിർവഹിച്ചു. വൈ.പ്രസിഡൻ്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. തുടർന്ന് വാരപ്പെട്ടി, സ്കൂളുകളിലും ഫർണിച്ചറുകൾ വിതരണം ചെയ്തു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ എം സെയ്ത്, പഞ്ചായത്ത് അംഗങ്ങളായ എം എസ് ബെന്നി, ദീപ ഷാജു, ഷെജി ബ്ലസി .കെ കെ കുട്ടൻ, ഇംപ്ലിമെൻ് ഓഫീസർ ഷെമി ജോർജ്ജ്, സ്കൂൾ പ്രധാന അധ്യാപകരായ
ബിജോ കെ കെ,സണ്ണി പി വി തുടങ്ങിയവർ സംസാരിച്ചു.
