കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു. നിലവിൽ പോത്താനിക്കാട് ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റും കേരള സംസ്ഥാന റബ്ബർ മാർക്കറ്റിംഗ് ഫെഡറേഷൻ ഡയറക്ടർ ബോർഡ് മെമ്പറും കോതമംഗലം റബ്ബർ മാർക്കറ്റിംഗ് സംഘം പ്രസിഡന്റും റൂബക്ക് ബലൂൺപ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടറും
ആണ്.
പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡൻ്റ്, കോൺഗ്രസ് പല്ലാരിമംഗലം മണ്ഡലം പ്രസിഡൻ്റ്, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കാർഷിക രംഗത്ത് സജീവമായ കെ ജെ ബോബൻ മികച്ച ക്ഷീര കർഷകൻ കുടിയാണ്.
ഭാര്യ ഷിബി ബോബൻ നിലവിൽ പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത് അംഗമാണ്
