പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി മടങ്ങുന്നതിനിടയിൽ നിയന്ത്രണംവിട്ട് സമീപത്ത് ഉണ്ടായിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളിലും ഒരു കാറിലും ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.ഓടിക്കൂടിയ നാട്ടുകാർ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പുറത്തിറക്കി. മറിഞ്ഞ വാഹനവും നാട്ടുകാർ ആണ് നിവർത്തിയത്. മറിഞ്ഞ വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
