കോതമംഗലം :സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതിയുടെ ഭാഗമായി കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നവീകരണം പൂർത്തീകരിച്ച ടോയ്ലറ്റ് കോംപ്ലക്സ് നാടിന് സമർപ്പിച്ചു.ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേഷൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിഷ ഡേവിസ്, മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എ .ജി ജോർജ്, കേരള കോൺഗ്രസ് (ബി )മണ്ഡലം പ്രസിഡന്റ് ബേബി പൗലോസ് ,എ ടി ഒ നിജ്ജാമുദ്ധീൻ ജെ,ജി സി ഐ അനസ് മുഹമ്മദ്, സ്പെഷ്യൽ അസിസ്റ്റന്റ് പ്രീറ്റ്സി പോൾ എന്നിവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന പദ്ധതിയാണ് ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതി. ടെയ്ക്ക് എ ബ്രെയ്ക്ക് പദ്ധതി ” വഴിയോര വിശ്രമം കേന്ദ്രം ” എന്നുള്ള കാഴ്ചപ്പാടിലാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതേ പദ്ധതിയുടെ ഭാഗമായി കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാൻഡിനകത്ത് നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.
