കോതമംഗലം : കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കോതമംഗലം വെസ്റ്റ് ബ്ലോക്കു കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോതമംഗലത്ത് നടത്തിയ ധർണ്ണയിൽ പെൻഷൻ പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. ധർണ്ണ സമരം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡൻ്റ് ജോസ് ചോലിക്കര അധ്യക്ഷനായി.
സർവീസ് പെൻഷൻ കാർക്ക് 1-7-2024 പ്രാബല്യത്തിൽ വരേണ്ടിയിരുന്ന പെൻഷൻ പരിഷ്കരണത്തിനുള്ള നടപടികൾ ആരംഭിക്കുക, കുടിശ്ശിഖയായ ക്ഷമാശ്വാസ ഗഡുക്കൾ അനുവദിക്കുക, ഒരു മാസത്തെ പെൻഷൻ ഉത്സവ ബത്തയായി അനുവദിക്കുക, കുറ്റമറ്റരീതിയിൽ മെഡി സെപ്പ് തുടർന്നും നടപ്പിലാക്കുക തുടങ്ങിയ അടിയന്തിരാവശ്യങ്ങളുന്നയിച്ചു കൊണ്ടു നടത്തിയ പ്രകടനത്തിലും ധർണയിലും വനിതകളടക്കം നൂറു കണക്കിനു പെൻഷൻ കാർ പങ്കെടുത്തു.
ജില്ലാ വൈസ് പ്രസിഡന്റ് ചെറുവട്ടൂർ നാരായണൻ , ബ്ലോക്ക് സെക്രട്ടറി കെ പി മോഹനൻ , ജില്ലാ കമ്മിറ്റി അംഗം ഏ ആർ വിലാസിനി, കമ്മറ്റിയംഗങ്ങളായ എ.കെ കുഞ്ഞുമുഹമ്മദ്, കെ.ജെ തോമസ് , പൗലോസ് തോമസ്, കെ കെ. രാമകൃഷ്ണൻ എ.കെ ജോൺ തുടങ്ങിയവർ സംസാരിച്ചു.
