കോട്ടപ്പടി : വടശ്ശേരി കവലയില്‍ സ്ഥാപിച്ച ബിജെപിയുടെ കൊടി സാമൂഹ്യ വിരുദ്ധര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് വടാശ്ശേരി കവലയില്‍ നിന്ന് പ്രതിഷേധ പ്രകടനം ആരംഭിച്ച് ചേറങ്ങനാല്‍ കവലയില്‍ പ്രതിഷേധ യോഗവും നടത്തി. ബിജെപി കോട്ടപ്പടി പഞ്ചായത്ത് സമിതി പ്രസിഡന്റ് സത്യന്‍ കോട്ടപ്പടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എറണാകുളം ഈസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.റ്റി. നടരാജന്‍ ഉത്ഘാടനം ചെയ്തു.
പാര്‍ട്ടി പതാക കത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോതമംഗലം മണ്ഡലം വൈസ് പ്രസിഡന്റ്മാരായ എ.എന്‍. രാമചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ അമ്പോലി, പി.എസ്. രാജു.മണ്ഡലം സെല്‍ കോഡിനേറ്റര്‍ അനന്തു സാബു,പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരാജ് മേക്കമാലിന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു രമണന്‍, സെക്രട്ടറി റിന ലാജു, ബൂത്ത് പ്രസിഡന്റ് സി.കെ.രമണന്‍, എം.എ. സുരേന്ദ്രന്‍, റ്റി .വി.ശിവന്‍ പി.പി. ശിവന്‍, വിഷ്ണു വിജയന്‍, എന്‍. കെ സജി, തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
