Connect with us

Hi, what are you looking for?

NEWS

കോതമം​ഗലത്തെ യുവാവിന്റെ മരണം, കൊലപാതകമെന്ന് സ്ഥിരീകരണം, പ്രതി ചേലാട് സ്വദേശിനി

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. യുവതി മറ്റൊരാളുമായി അടുപ്പത്തിലായിരുന്നു. അതോടെ അന്‍സിലിനെ ഒഴിവാക്കാനാണ് വിഷം നല്‍കിയത് എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. അന്‍സിലുമായി സാമ്പത്തിക തര്‍ക്കങ്ങളും ഉണ്ടായിരുന്നു. കള നാശിനിയായ പാരാക്വിറ്റ് ആണ് കൊല്ലാന്‍ ഉപയോഗിച്ചതെന്ന് പൊലീസ് അറിയിച്ചു. ചേലാടുള്ള കടയില്‍ നിന്നുമാണ് അദീന വിഷം വാങ്ങിയത്. വിഷം വാങ്ങി വീട്ടില്‍ സൂക്ഷിച്ചു. എന്നാല്‍ വിഷം കലക്കി നല്‍കിയത് എന്തിലാണ് എന്നറിയാനുള്ള ശ്രമത്തിലാണ് പോലീസ്.

അന്‍സിലിനെ ഇയാളുടെ പെണ്‍സുഹൃത്ത് വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു എന്ന് അന്‍സിലിന്റെ സുഹൃത്ത് വെളിപ്പെടുത്തിയിരുന്നു. നിന്റെ മകനെ വിഷം കൊടുത്ത് കൊല്ലും എന്ന് യുവതി അന്‍സിലിന്റെ ഉമ്മയോട് പറഞ്ഞതായാണ് അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞത്. വിഷം കൊടുത്തതിന് ശേഷം യുവതി, അന്‍സിലിനെ വിഷം കൊടുത്ത് ഇവിടെ കിടത്തിയിട്ടുണ്ട്, എടുത്തുകൊണ്ടുപോ എന്ന് പറഞ്ഞെന്നും അന്‍സിലിന്റെ സുഹൃത്ത് പറഞ്ഞിരുന്നു. യുവതിയുടെ വീട്ടില്‍ നിന്ന് കീടനാശിനിയുടെ കുപ്പിയും പൊലീസിന് ലഭിച്ചിരുന്നു.

You May Also Like

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍...

NEWS

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ...

NEWS

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട്...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തിരഞ്ഞെടുക്കപ്പെട്ടു.പോക്സോ കേസിൽ ഉൾപ്പെട്ട് കൗൺസിലർ സ്ഥാനം രാജിവച്ച കെ വി തോമസിൻ്റെ...

NEWS

കോതമംഗലം: കോതമംഗലം കെഎസ്ആർടിസിയുടെ കൊറിയർ സർവീസ് ഓഫീസ് കെട്ടിടം കാല പഴക്കത്തിൽ അപകട അവസ്ഥയിലായി.നവീകരിച്ച പുതിയ കെ എസ് ആർ ടി സി ബിൽഡിങ്ങിന്റെ ഉദ്ഘാടനം വൈകുന്നതിനാൽ പഴയ കെട്ടിടത്തിൽ നിന്ന് ഇത്...

error: Content is protected !!