Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ആദിവാസി ഉന്നതിയില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു

കോതമംഗലം: കുട്ടമ്പുഴ വനാന്തര ആദിവാസി ഉന്നതിയില്‍ വാരിയത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. വീട്ടുകാര്‍ രക്ഷപ്പെട്ടത് ഭാഗ്യത്തിന്. മാണിക്കുടിയില്‍ താമസിക്കുന്ന സുരേഷ് കുപ്പുസ്വാമിയുടെ വീടാണ് ആനകൂട്ടം തകര്‍ത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കാട്ടാനക്കൂട്ടം വീട് തകര്‍ത്തത്. സുരേഷും ഭാര്യയും കുട്ടിയുമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ആക്രമണത്തിന് ഏതാനും മിനിട്ട് മുമ്പ് വീടിന് സമീപം ആനയുടെ സാമീപ്യം മനസിലായ സുരേഷ് ഭാര്യയേയും കുട്ടിയേയും കൂട്ടി മറ്റൊരു വീട്ടില്‍ അഭയം തേടിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇവര്‍ വീട്ടില്‍നിന്ന് പോയി ഏതാനും മിനിട്ടുകള്‍ക്കകം വീട് ആനകൂട്ടം ചവിട്ടിമെതിച്ചാണ് കടന്നുപോയത്. വീട്ടുസാധനങ്ങളടക്കം നശിപ്പിച്ചിരുന്നു.

മുളയും ഈറ്റയും ഉപയോഗിച്ച് നിര്‍മിച്ച വീടാകെ നിലംപത്തി. സമീപകാലത്ത് വാരിയം ഉന്നതിയില്‍ ആനശല്യം കൂടിയിരിക്കുകയാണ്. ഏതാനും മാസം മുമ്പ് മാണിക്കുടിയിലെ അങ്കണവാടിയുടെ ജനാലയും കമ്യൂണിറ്റി ഹാളിന്റെ ഷീറ്റും ഊരിലെ ഏക പലചരക്ക് കടയും ആനകൂട്ടം തകര്‍ത്തിരുന്നു.

 

You May Also Like

NEWS

കോതമംഗലം:വന്യമൃഗ ശല്യത്താലും പ്രകൃതിക്ഷോഭത്താലും കൃഷികളെല്ലാം നശിച്ച് കടക്കെണിയിലായ കർഷകരെ രക്ഷിക്കാൻ കേന്ദ്ര -സംസ്‌ഥാന സർക്കാരുകൾ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ കർഷകദിനം “കണ്ണീർ ദിനമായി” ആചരിക്കുവാൻ കർഷക കോ-ഓർഡിനേഷൻ കിഴക്കൻ മേഖല നേതൃ...

ACCIDENT

കോതമംഗലം: ചേലാട് ചെമ്മീൻകുത്തിൽ റേഷൻ കടക്കു എതിർവശമുള്ള പഴയ വീട് പൊളിച്ചുനീക്കുന്നതിനിടെ ഭിത്തി ദേഹത്തേക്കുവീണ് ഗൃഹനാഥന് ദാരുണാന്ത്യം. ചെമ്മീൻകുത്ത് കൗങ്ങുംപിള്ളിൽ കെ.പി. ബേബി (68) ആണ് മരിച്ചത്. ഇലക്ട്രിക് ജോലികൾ ചെയ്തിരുന്ന ആളാണ്...

ACCIDENT

കോതമംഗലം: ഊന്നുകല്ലിനു സമീപം നിയന്ത്രണം വിട്ട മിനിലോറി മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം നടന്നത്. കോതമംഗലം ഭാഗത്തു നിന്നു വന്ന മിനിലോറി എതിരെ വന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് യുവാവ് വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ചേലാട് സ്വദേശിനിയായ അദീനയെ പോലീസ് അറസ്റ്റ് ചെയ്തു. മാതിരപ്പിള്ളി സ്വദേശി അന്‍സിലിനെയാണ് യുവതി വിഷം കൊടുത്ത് കൊലപ്പെടുത്തിയത്....

NEWS

കോതമംഗലം:കോതമംഗലത്തെ യുവാവിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍.മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ഇന്നലെ വൈകിട്ടാണ് മരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരിച്ചത്. അന്‍സിലിന് പെണ്‍സുഹൃത്ത് വിഷം നല്‍കിയതായിട്ടാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തില്‍...

NEWS

കോതമംഗലം : നാൽപതാം വയസിൽ, പതിനേഴു കാരനായ മകൻ വൈഷ്ണവ് കെ ബിനു വിനൊപ്പം ബിരുദ വിദ്യാർത്ഥിനിയായതിന്റെ സന്തോഷത്തിലാണ് പോത്താനിക്കാട് മാവുടി, കൊച്ചുപുരക്കൽ കെ. എസ് ബിനുവിന്റെ ഭാര്യ പൂർണിമ രഘു.കോതമംഗലം മാർ...

NEWS

കുട്ടമ്പുഴ: എറണാകുളം – ഇടുക്കി ജില്ലകളുടെ അതിർത്തികളിൽ കൂടി കടന്നുപോകുന്നതും NH85-ൽ നേര്യമംഗലത്തിന് സമീപം 6-ാം മൈലിൽ ആരംഭിച്ച് കമ്പിലൈൻ,പഴംമ്പള്ളിച്ചാൽ, മാമലക്കണ്ടം, എളം പ്ലാശ്ശേരി ട്രൈബൽ കോളനി, ആവറുകുട്ടി, കുറത്തികുടി ട്രൈബൽ കോളനി...

CHUTTUVATTOM

വാരപ്പെട്ടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ്29ാം മത് വാർഷികവും കുടുംബ മേളയും നടത്തി. വാരപ്പെട്ടി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വാരപ്പെട്ടി യൂണിറ്റ് 29ാം മത്...

NEWS

കോതമംഗലം : എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ നിർവ്വഹിച്ചു നടപ്പിലാക്കുന്ന എച്ച് ഡി എഫ് സി ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ എച്ച് ഡി എഫ് സി ബാങ്ക് പരിവർത്തൻ സമഗ്ര...

NEWS

കോതമംഗലം : രാമല്ലൂരിൽ കഴിഞ്ഞ ദിവസം മോഷണം നടന്ന സ്കൂളും, വ്യാപാര സ്ഥാപനവും ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.തിങ്കളാഴ്ച രാത്രി 12.30 നോട് കൂടിയാണ് രാമലൂർ സേക്രട്ട് ഹാർട്ട് എൽ...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് ഇന്നു നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ നിഷ ഡേവിസ് തിരഞ്ഞെടുക്കപ്പെട്ടു.പോക്സോ കേസിൽ ഉൾപ്പെട്ട് കൗൺസിലർ സ്ഥാനം രാജിവച്ച കെ വി തോമസിൻ്റെ...

error: Content is protected !!