കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന് യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം. കഴിഞ്ഞ ഏതാനും വര്‍ഷമായി വനങ്ങള്‍ വളരെ കുറവുള്ള കീരംപാറ പഞ്ചായത്തിലെ ജനവാസ മേഖലകളിലാണ് വന്യജീവികളുടെ കടന്ന് കയറ്റം നിരന്തരം അനുഭവപ്പെടുന്നത്. ചേലമല എന്ന സ്ഥലമാണ് കീരംപാറ പഞ്ചായത്തിലെ വനമായിട്ടുള്ളത്. മറ്റുള്ള മുഴുവന്‍ പ്രദേശങ്ങളും റബ്ബര്‍ത്തോട്ടങ്ങളും, പൈനാപ്പിള്‍ കൃഷിയിടങ്ങളും മറ്റ് വിവിധ കൃഷികളും, ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളുമാണ്. പെരിയാര്‍ പുഴ നീന്തി കടന്നാണ് കാട്ടാനകള്‍ എത്തുന്നത്.
കുട്ടമ്പുഴ വനമേഖലകളില്‍ നിന്നും, ഇഞ്ചത്തൊട്ടി, കാഞ്ഞിരവേലി ഭാഗങ്ങളില്‍ നിന്നുമാണ് പുന്നേക്കാട് മേഖലയിലേക്ക് കാട്ടാനകൾ എത്തുന്നത്
കഴിഞ്ഞ ദിവസങ്ങളിൽ കുട്ടമ്പുഴ മേഖലയില്‍ നിന്നും എട്ടോളം ആനകളാണ് കൂട്ടമായ് എത്തിയത്. ഈ ആനകള്‍ അക്രമവാസനയുള്ളതുമാണ്. കാര്‍ ആക്രമിക്കുകയും ആംബുലൻസിന്‍റെ പുറകെ ഓടി എത്തിയതും ഈ കാട്ടാന കൂട്ടങ്ങളാണ്.
സ്ഥിരമായി ആര്‍.ആര്‍.ടി.യെ നിയമിക്കുകയും, വനപാലകരും, വാച്ചര്‍മാരും നിരീക്ഷണം നടത്തി പ്രസ്തുത ആനകൂട്ടങ്ങളെ കാട്ടിലേക്ക് തിരിച്ചയക്കുകയും, ഹാങിംഗ് ഫെന്‍സിങ്ങും കോണ്‍ക്രീറ്റ് വേലികളും, ട്രഞ്ചുകളും നിര്‍മ്മിക്കുകയും വേണം. ഈ ആവശ്യങ്ങള്‍ യു.ഡി.എഫ്. ജില്ലാ കമ്മിറ്റി ഏറ്റെടുത്ത് തുടര്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം പറഞ്ഞു.യു.ഡി.എഫ്. കീരംപാറ മണ്ഡലം ചെയര്‍മാന്‍ രാജു പള്ളിത്താഴത്ത് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.സി. ജോര്‍ജ്ജ് ഇടത് എം.എല്‍.എ.യ്ക്കും പിണറായി സര്‍ക്കാരിനുമെതിരെ കുറ്റപത്രം വായിച്ചു.
യു.ഡി.എഫ്. മണ്ഡലം നേതാക്കളായ ബിനോയ് സി. പുല്ലന്‍, ജോജി മുക്കാലി വീട്ടില്‍, മാമച്ചന്‍ ജോസഫ് എന്നിവര്‍ കര്‍ഷക നഷ്ടങ്ങളുടെ സാക്ഷ്യ വിവരണം നടത്തി.
യു.ഡി.എഫ്. നേതാക്കളായ ബാബു ഏലിയാസ്, ഷെമീര്‍ പനയ്ക്കല്‍, പ്രിൻസ് വർക്കി, എ.റ്റി. പൗലോസ്, മാത്യു ജോസഫ്, എം.എം. അഷറഫ്, പി.എ. മാമച്ചന്‍, ജനപ്രതിനിധികളായ ഗോപി മുട്ടത്ത്, കാന്തി വെള്ളകൈയ്യന്‍, റാണിക്കുട്ടി ജോര്‍ജ്, ജെയിംസ് കോറ മ്പേൽ, ജോമി തെക്കേക്കര, ബീന റോജോ, പി.റ്റി. ഷിബി, കെ.ഇ. കാസിം, റീന ജോഷി, ബിജു ചെറിയാന്‍, ബിനോയ് മഞ്ഞുമ്മേക്കുടി, എം.സി. അയ്യപ്പന്‍, മഞ്ചു സാബു, ബേസില്‍ കാരാംഞ്ചേരി, അജി എല്‍ദോസ്, ബേസില്‍ ബേബി എന്നിവര്‍ പ്രസംഗിച്ചു
