കോതമംഗലം : ഇരുമലപ്പടിയിൽ എക്സൈസ് നടത്തിയ പരിശോധനയിൽ ലഹരി വസ്തുക്കളായ മെത്താംഫെറ്റമിൻ, കഞ്ചാവ് എന്നിവയുമായാണ് ചുമട്ട് തൊഴിലാളികൾ എക്സൈസ് വലയിലായത് . ഓടക്കാലി സ്വദേശികളായ മംഗലപ്പാറ വീട്ടിൽ അന്ത്ര മകൻ നിസാർ(39), ചിറ്റേത്തുകുടി വീട്ടിൽ വീരാൻ മകൻ കുഞ്ഞുമുഹമ്മദ് (44) എന്നിവരെയാണ് കോതമംഗലം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ സിജോ വർഗീസും പാർട്ടിയും നടത്തിയ പരിശോധനകളിൽ അറസ്റ്റ് ചെയ്തത്.
ഇവർ നാളുകളായി എക്സൈസ് നിരീക്ഷണത്തി ലായിരുന്നു. ഇവരുമായി ലഹരി ഇടപാടുകൾ നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികാരികൾ അറിയിച്ചു.
