കോതമംഗലം: ഇന്ദിരഗാന്ധി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഇൻഡക്ഷൻ പ്രോഗ്രാം ആൻഡ് മെറിറ്റ് ഡേ ദീക്ഷ 2k25 എന്ന പേരിൽ കോതമംഗലം MLA ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. വിജി കെ രാമകൃഷ്ണൻ അധ്യക്ഷയായ ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജഗദീഷ് ജി നമ്പ്യാർ ഊഷ്മളമായ സ്വാഗതം ആശംസിച്ചു. MLA ഉദ്‌ഘാടനപ്രസംഗത്തിൽ ഓരോ വിദ്യാർഥികളും സാധ്യമായ മേഖലകൾ കണ്ടെത്തി മിടുക്ക് തെളിയിക്കുകയാണ് ജീവിത വിജയത്തിന്റെ അടിസ്ഥാനമെന്നും ഇത്തരം ഒരു ബോധ്യത്തിലേക്കു വിദ്യാർത്ഥികളെ നയിക്കുവാനും പരിഗണനയുടെ കരങ്ങൾ നീട്ടി അവരെ ചേർത്തു പിടിക്കുവാനും പ്രതിസന്ധികൾ മറികടന്നു വിജയം കൈവരിക്കാനും ഇന്ദിരഗാന്ധി കോളേജിൽ പഠിക്കുന്നത് വഴി പ്രാപ്തരാകട്ടെയെന്നു ആശംസിച്ചു.
അധ്യക്ഷപ്രസംഗത്തിൽ പ്രിൻസിപ്പൽ ഉയർന്ന അക്കാദമിക നിലവാരവും, സ്കിൽ ഡെവലപ്പ്മെന്റും, പ്ലേസ്മെന്റും നൽകാനും p കോളേജ് വിദ്യാർത്ഥികൾക്ക് ലഭിച്ച എല്ലാ അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്തുവാനും സമൂഹത്തിലെ നല്ല പൗരന്മാരായി വാർത്തെടുക്കാനും കോളേജ് പ്രതിജ്ഞ ബദ്ധമെന്നു രക്ഷിതാക്കൾക്ക് ഉറപ്പ് നൽകി.
ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് (ഐജിജിഐഎസ്) ചെയർമാൻ ഹാജി ശ്രീ കെ എം പരീത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനും പഠനത്തിനും വളർച്ചയ്ക്കും അനുകൂലമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുമുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത അദ്ദേഹം എടുത്തുപറഞ്ഞു.
എംജി യൂണിവേഴ്സിറ്റി
റാങ്ക് ഹോൾഡേഴ്‌സിനെ ആദരിക്കുന്ന ചടങ്ങിൽ
റാങ്ക് ജേതാക്കളായ 14 വിദ്യാർത്ഥികളെ ആദരിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. കോമേഴ്‌സ് വിഭാഗം. മേധാവിയും നോഡൽ ഓഫീസർകൂടിയായ ഷാനവാസ് പി എം പാഠ്യപദ്ധതിയുടെയും അക്കാദമിക പ്രതീക്ഷകളുടെയും അവലോകനം നൽകിക്കൊണ്ട് കോഴ്‌സ് ഓറിയനന്റെഷൻ നടത്തി.
സാമ്പത്തിക ശാസ്ത്രം മേധാവിയും സ്റ്റുഡന്റസ് യൂണിയൻ അഡ്വൈസറും ആയ ശ്രീമതി ഷെമിന കുഞ്ഞുമുഹ്‌മദ് ന്റെ നന്ദിപ്രകടനത്തോടെ പരിപാടികൾ സമാപിച്ചു.
