കോതമംഗലം: കോതമംഗലം നിയോജകമണ്ഡലം തല ജോബ് സ്റ്റേഷൻ കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ പ്രവർത്തനം ആരംഭിച്ചു . കോട്ടപ്പടി കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദാ പള്ളി വികാരി ഫാദർ ജോസ് പരത്തുവയലിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആൻറണി ജോൺ എം എൽ എ ജോബ്സ്റ്റേഷന്റെ ഉദ്ഘാടനം നിർവഹിച്ചു .തൊഴിൽ അന്വേഷകർക്ക് അവസരങ്ങളുടെ വാതിൽ തുറന്ന് നൈപുണ്യ പരിശീലനം നൽകി ആഗോളതലത്തിൽ വരെ തൊഴിൽ ലഭ്യമാക്കുവാൻ സർക്കാർ ആരംഭിച്ച നോളഡ്ജ് എക്കണോമി മിഷൻ്റെ ആഭിമുഖ്യത്തിൽ ഉള്ളതാണ് ജോബ് സ്റ്റേഷൻ . തൊഴിൽമേളകൾ വഴി യുവജനങ്ങളെ തൊഴിലിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത് .
നിഷ ജോസ് ചെയർപേഴ്സൺ കെ എം മാണി സെൻറർ ഫോർ ബഡ്ജറ്റ് റിസർച്ച് മുഖ്യപ്രഭാഷണം നടത്തി .മാനേജർ സുനിൽ ജോസഫ് സ്വാഗതം ആശംസിച്ചു .കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പ്രിൻസിപ്പൽ ഡോ. ജോസഫ് ടി മൂലയിൽ ,കൽക്കുന്നേൽ മാർ ഗീവർഗീസ് സഹദ പള്ളി ട്രസ്റ്റി മാരായ ടി എം ജോർജ്, സി പി കുര്യാക്കോസ് ,സ്കൂൾ മാനേജർമാരായ അഡ്വ. ബിജി പി ഐസക് ,എം കെ വർഗീസ് കുട്ടി ,എൽദോ ജോസ് , പി ടി എ പ്രസിഡന്റ് എൽദോ കെ കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ജിൻസി പി മാത്യൂസ് ,ഐ ക്യു എസ് സി കോഡിനേറ്റർ ടിൻറു സ്കറിയ എന്നിവർ ആശംസകൾ നേർന്നു.പ്രോഗ്രാം കോർഡിനേറ്റർ പ്രീതി എം എൻ നന്ദി രേഖപ്പെടുത്തി .
