കോതമംഗലം :- കാലവർഷം ശക്തമായതോടെ പെരിയാറ്റിലെ ജലനിരപ്പ് ഉയർന്നു. ഭൂതത്താൻകെട്ട് ഡാമിൻ്റ നാല് ഷട്ടറുകൾ ഉയർത്തി. കൂടുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കുമെന്ന് അധികൃതർ അറിയിച്ചു. സെക്കൻ്റിൽ രണ്ട് ലക്ഷം ലിറ്റർ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നതെന്നും, തീരത്തുള്ളവർക്ക് ആശങ്ക വേണ്ട ജാഗ്രത മതിയെന്നും PVIP അസി എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് PK പറഞ്ഞു.
