കോതമംഗലം :ഏഴു കോടി രൂപ ചെലവഴിച്ച് ആധുനിക നിലവാരത്തിൽ നവീകരിച്ച നേര്യമംഗലം – നീണ്ടപാറ റോഡിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിക്ക് വേണ്ടി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി നിർവഹിച്ചു. പൊതുമരാമത്ത് & ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷത വഹിച്ചു.മണിയൻ പാറ എസ് എൻ ഡി പി ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ ഫലകം അനാച്ഛാദനം ചെയ്തു.
കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു, എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാമോൻ കെ കെ,ബ്ലോക്ക് പഞ്ചായത്ത് അംഗം പി എം കണ്ണൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പടപറമ്പത്ത്,വാർഡ് മെമ്പർമാരായ ഹരീഷ് രാജൻ,സുഹറ ബഷീർ,അസിസ്റ്റന്റ് എഞ്ചിനീയർ രേഖ ബിജു,വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ എ എ അൻഷാദ്,കെ ഇ ജോയി,സിറിൻ ദാസ്, മനോജ് ഗോപി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു കെ ഐ എ എസ് സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ സിന്റോ വി പി നന്ദിയും രേഖപ്പെടുത്തി.
തികച്ചും ഗ്രാമീണ മേഖലകളിലൂടെ കടന്നുപോകുന്ന ടി റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനമാണ് ഇപ്പോൾ സാധ്യമായിട്ടുള്ളതെന്നും എം എൽ എ പറഞ്ഞു.
