വാരിയം ആദിവാസി സെറ്റിൽമെൻറ്: ഇന്ദിര ജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ സംസ്ഥാനത്തുടനീളം ആയിരം വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനതല ഉദ്ഘാടനം വാരിയം ആദിവാസി സെറ്റിൽമെൻറ് ലെ അമ്പതോളം വിദ്യാർത്ഥികൾക്ക് നൽകി തുടക്കം കുറിച്ചു. പ്രശസ്ത ബ്ലോഗർ കടൽ മച്ചാൻ (വിഷ്ണു അഴീക്കൽ) വിദ്യാർത്ഥികൾക്ക് ഉദ്ഘാടനം നിർവഹിച്ചു. പിന്നോക്ക വിഭാഗത്തെ മുന്നോട്ട് നയിക്കാൻ വിദ്യാഭ്യാസത്തിന് ആവുകയുള്ളൂ എന്നും വിദ്യാഭ്യാസം ഓരോരുത്തരിലേക്കും എത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ദിരാജീവൻ ചാരിറ്റബിൾ ആൻഡ് എഡ്യൂക്കേഷണൽ ഫൗണ്ടേഷൻ ചെയർമാൻ കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ അസ്ലം ഓലിക്കൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ , പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ വി എം സാദിഖ് അലി മുഖ്യ പ്രഭാഷണം നടത്തി. ബ്ലോഗർ സന്ധ്യാമ്മ, ഇടമലയാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രഞ്ജിത്ത്,കെഎസ്‌യു കണ്ണൂർ ജില്ലാ പ്രസിഡൻറ് അതുൽ എം സി, കെഎസ്‌യു സംസ്ഥാന കൺവീനർ ഡോ. സാജൻ വി എഡിസൺ, പരിസ്ഥിതി പ്രവർത്തകൻ അബ്ദുൽ സമദ്, ജോസഫ് രഞ്ജിത്ത് എന്നിവർ പ്രസംഗിച്ചു.
ഇന്ദിര ജീവൻ ട്രസ്റ്റ് ഭാരവാഹികളായ റമീസ് കൂരാപ്പിള്ളി, ആൽഫിൻ പുത്തൻകയ്യാലക്കൽ, അഡ്വ. മുഹമ്മദ് മത്തനാട്, യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡൻറ് ബിലാൽ സമദ്, അസ്‌ലം ഒ ക്കെ, അഡ്വ.ശിവപ്രിയ അമർനാദ്, അൽത്താഫ് സുധീർ, ബേസിൽ ടി ജോയി, ഇബ്രാഹിംകുട്ടി പെരുമ്പാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
