കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള ട്രഞ്ച്, ഹാങ്ങിങ് ഫെൻസിങ്,ഫെൻസിങ് എന്നീ പദ്ധതികളുടെ സമയ ബന്ധിതമായിട്ടുള്ള പൂർത്തീകരണം ബന്ധപ്പെട്ട ഡി എഫ് ഒ മാർ ഉറപ്പുവരുത്തണം,കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ പലവൻപടിയ്ക്ക് സമീപം പുഴയിൽ നിരവധി മുങ്ങി മരണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ പ്രദേശത്ത് ദുരന്ത നിവാരണ നിയമ പ്രകാരമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണം,ഇരമല്ലൂർ വില്ലേജിലെ ഭൂമിയുടെ ഫെയർ വാല്യൂ പുതുക്കി നിശ്ചയിച്ച് ഗസറ്റ് വിജ്ഞാപനത്തിനുള്ള നടപടികൾ സ്വീകരിച്ച സാഹചര്യത്തിൽ,പുതുക്കിയ ഫെയർ വാല്യൂ അനുസരിച്ച് ഭൂമിയുടെ രെജിസ്ട്രേഷൻ നടത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കുവാൻ രെജിസ്ട്രേഷൻ വകുപ്പിന് ബഹു. ജില്ലാ കളക്ടർ നിർദ്ദേശം നൽകണം, തങ്കളം-കാക്കനാട് നാലുവരിപ്പാതയുടെ പുതിയ അലൈൻമെൻറ് കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കണം, പല്ലാരിമംഗലം മണിക്കിണർ പാലത്തിന്റെ അപ്പ്രോച്ച് റോഡിനായിട്ടുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കണം,കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി നഗറിലെ തേക്ക് മരങ്ങൾ മുറിച്ചു മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണം,കവളങ്ങാട് പഞ്ചായത്തിലെ ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും, വാരപ്പെട്ടി പഞ്ചായത്തിലെ ഇഞ്ചൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെയും നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം എന്നീ വിഷയങ്ങളാണ് ജില്ലാ വികസന സമിതിയിൽ ആന്റണി ജോൺ എം എൽ എ ഉന്നയിച്ചത്.
