Connect with us

Hi, what are you looking for?

NEWS

റോസ്മലയിൽ നിന്നും പുതിയ ഇനം അപൂർവ്വ സസ്യം കണ്ടെത്തി

കോതമംഗലം : കേരളത്തിന്റെ സസ്യ വൈവിധ്യത്തിലേക്ക് ഒരു പുതിയ പേര് കൂടി. കൊല്ലം ജില്ലയിലെ റോസ് മലയിൽ നിന്ന് ഒരു പുതിയ ഇനം പായൽ കണ്ടെത്തി. ശുദ്ധജല ആവാസ വ്യവസ്ഥകളിൽ മാത്രം കാണുന്ന ഫ്രഷ് വാട്ടർ റെഡ് ആൽഗെ വിഭാഗത്തിലെ ഷിത്തിയ ജീനസിൽ ഉൾപ്പെടുന്ന സസ്യമാണ് കണ്ടെത്തിയത്. “ഷിത്തിയ റോസ്മലയൻസിസ്‌” എന്നാണ് ഈ പായലിന് ഗവേഷകർ ശാസ്ത്രീയ നാമം നൽകിയിരിക്കുന്നത്.
കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.ജയലക്ഷ്മി പി.എസ്, കൊച്ചി, തേവര സേക്രഡ് ഹാർട്ട് കോളേജ് മുൻ പ്രിൻസിപ്പൽ ഫാ. ഡോ.ജോസ് ജോൺ എന്നിവരാണ് ഈ കണ്ടെത്തൽ നടത്തിയത്.
ഷിത്തിയയുടെ ജനുസ്സിൽ ഇന്ത്യയിൽ നിന്ന് ഹിമാലയത്തിൽ മാത്രമാണ് മറ്റൊരു ആൽഗെ ഇതിനു മുൻപ് കണ്ടെത്തിയിട്ടുള്ളത്. ഗവേഷണഫലങ്ങൾ അമേരിക്ക ആസ്ഥാനമായ ഇൻറർനാഷണൽ ഫയ്ക്കോളജിക്കൽ സൊസൈറ്റിയുടെ ജേർണൽ ആയ ഫയ്‌ക്കോളജിയ-യിൽ പ്രസിദ്ധീകരിച്ചു.

ഈ ഗവേഷകർ ഇതിനു മുൻപ് മൂന്ന് പുതിയ സസ്യങ്ങളും കേരളത്തിൽ നിന്ന് ശാസ്ത്രലോകത്തിന് മുൻപിൽ അവതരിപ്പിച്ചിട്ടുണ്ട്. കുമനോവ ചൗഗ്ലെയി, കുമനോവ പെരിയാറെൻസിസ്, മാക്രോസ്പൊറോഫയ്‌ക്കോസ് സഹ്യാദ്രിക്കസ് – എന്നിങ്ങനെ പേരുകൾ നൽകിയിട്ടുള്ള ഈ സസ്യങ്ങളെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ നിന്നും, ഇടുക്കി ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നുമായാണ് ഇവർ കണ്ടെത്തിയത്. ഇവയിലെല്ലാം ഡി എൻ എ ബാർകോഡിംഗ് നടത്തുകയും അവയുടെ ഫലങ്ങൾ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. മാക്രോസ്പൊറോഫയ്‌ക്കോസ് എന്ന ജീനസ് തന്നെ ലോകത്തിൽ ആദ്യമായി കണ്ടെത്തിയതും ഈ ഗവേഷകർ ആണ്.
ഇത്തരം അപൂർവ്വ ഇനം പായലുകളിൽ ഇന്ത്യയിൽ തന്നെ വിരലിൽ എണ്ണാവുന്ന ഗവേഷകർ മാത്രമാണ് പഠനം നടത്തി വരുന്നത്. അതിനാൽ തന്നെ പശ്ചിമഘട്ടത്തിൽ നിന്നും ഇവയെ സംബന്ധിച്ച ഗവേഷണങ്ങൾ വിരളമാണ്. ഈ സസ്യ വിഭാഗം ശുദ്ധജലത്തിൽ മാത്രം കാണപ്പെടുന്നതിനാൽ ഇവയെ സംബന്ധിച്ച വിവരങ്ങൾ പരിസ്ഥിതി അവലോകന പഠനങ്ങൾക്ക് സഹായകമാണന്ന് ഗവേഷകർ പറയുന്നു.പുതിയ ഇനത്തിലുള്ള പായൽ കണ്ടെത്തിയ ഡോ. ജയലക്ഷ്മി, ഫാ.ഡോ ജോസ് ജോൺ എന്നിവരെ എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വറുഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, അധ്യാപക- അനധ്യാപകർ എന്നിവർ അഭിനന്ദിച്ചു.

You May Also Like

NEWS

കോതമംഗലം – സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറിൽ വീണ പോത്തിനെ കോതമംഗലം ഫയർഫോഴ്സ് രക്ഷപെടുത്തി. ചേലാട് കവുങ്ങുംപിള്ളിൽ ബേബിയുടെ പുരയിടത്തിലെ കിണറിലാണ് പോത്ത് വീണത്. 15 അടിയോളം ആഴമുള്ള കിണറിൽ 5 അടിയോളം...

NEWS

കോതമംഗലം : കോതമംഗലം കെഎസ്ആർടിസി യൂണിറ്റിൽ ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾ സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ബേബി പൗലോസ്, മുൻസിപ്പൽ കൗൺസിലർമാരായ ഭാനുമതി ടീച്ചർ, അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്, അനൂപ്...

NEWS

കോതമംഗലം : കോതമംഗലം കെ എസ്ആർടിസി യൂണിറ്റിൽ ഈ- ഓഫീസുമായി ബന്ധപ്പെട്ട് നെല്ലിമറ്റം എംബിറ്റ്സ് കോളേജ് ലാപ്ടോപ്പുകൾ കൈമാറി.ലാപ്ടോപ്പ് കൈമാറൽ ചടങ്ങ് ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.സെക്രട്ടറി ബിനോയി മണ്ണഞ്ചേരി,...

NEWS

കോതമംഗലം :മൈലൂരിൽ(വട്ടക്കുടിപീടികയിൽ) കുട്ടംകുളം കുടുംബം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കഴിഞ്ഞ ആറ് പതിറ്റാണ്ടോളം ജീവിതകാലയളവിൽ വിവിധ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിൽ...

NEWS

കോതമംഗലം: സിപിഐ എം നേര്യമംഗലം ലോക്കൽ സെക്രട്ടറിയും കവളങ്ങാട് ഏരിയകമ്മിറ്റി അംഗവും ഊന്നുകൽ സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന കെ കെ പൗലോസിന്റെ നിര്യാണത്തിൽ അനുശോചിച്ച് പുത്തൻ കുരിശിൽ യോഗം ചേർന്നു.ലോക്കൽ സെക്രട്ടറി കെ...

NEWS

കോതമംഗലം : ദി ഗ്രേറ്റ് ഭൂതത്താൻകെട്ട് കാർണിവൽ 2025 സംഘടിപ്പിച്ചു. ഓഫ്-റോഡ് റേസ് ആന്റണി ജോൺ എം എൽ എ ഫ്ലാഗ് ഓഫ് ചെയ്തു.V12 കിംഗ് ഓഫ് ഡേർട്ട് ചാമ്പ്യൻഷിപ്പ്” സംഘടിപ്പിക്കുന്നത് V12...

NEWS

  കോതമംഗലം : ക്രിസ്മസ് – ന്യൂ ഇയർ സീസണോട് അനുബന്ധിച്ച് കോതമംഗലം താലൂക്ക് തല സപ്ലൈകോ ഫെയറിന് തുടക്കമായി. ഇന്ന് (22/12/25 ) മുതൽ 2026 ജനുവരി 1 വരെയാണ് സപ്ലൈകോ...

NEWS

കോതമംഗലം :പിണവൂർ കുടിയിൽ കാട്ടാനകൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. പൂയംകൂട്ടി, നേര്യമംഗലം വനമേഖലകളിൽ നിന്ന് എത്തുന്ന കാട്ടാനകൂട്ടങ്ങളാണ് കൃഷി നശിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഇറങ്ങിയ കാട്ടാനകൂട്ടം വ്യാപക കൃഷി നാശം വരുത്തി....

NEWS

കോതമംഗലം – ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ അപൂർവ കൂട്ട് കെട്ട്; കോതമംഗലത്തിന് സമീപം വടാട്ടുപാറ എന്ന കൊച്ചുഗ്രാമത്തിലാണ് ഈ കൗതുക കാഴ്ച. കൂറ്റൻ ആൽമരവും അതിന് മധ്യഭാഗത്തായി ചക്ക കായ്ച്ചു...

NEWS

കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര ആദിവാസി ഉന്നതിയിലെ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു. 2018 ലാണ് പന്തപ്ര ഉന്നതിയിൽ 67 കുടുംബങ്ങൾക്ക് 2...

NEWS

കോതമംഗലം: ജനുവരി 26 ന് ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിലെ പുരുഷ വിഭാഗം ബാൻഡ് ടീമിൽ ഇടം നേടി കോതമംഗലം മാർ അത്തനേഷ്യസ് കോളജിലെ 5 എൻ സി സി കേഡറ്റുകൾ....

NEWS

കോതമംഗലം – രാത്രിസഞ്ചാരിയായ അപൂർവ പക്ഷിയായ വെള്ളിമൂങ്ങയുടെ നാല് കുഞ്ഞുങ്ങളെ കോതമംഗലത്തിനടുത്ത് കണ്ടെത്തി.വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായി വെള്ളി മൂങ്ങ കുഞ്ഞുങ്ങളെ കണ്ടെത്തിയ സ്ഥലം ഞങ്ങൾ വെളിപ്പെടുത്തുന്നില്ല. ഇരുട്ട് വീണാൽ മാത്രം സജീവമാകുന്ന, മനുഷ്യനോട്ടങ്ങളിൽ...

error: Content is protected !!