കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ
ഒമ്പതാം ക്ലാസുകാരനായ ആദിത്യൻ സുരേന്ദ്രൻ തന്റെ ഇരുകൈകളും ബന്ധിച്ച് വേമ്പനാട്ടു കായലിന്റെ 11 കിലോമീറ്റർ ദൂരം ഒരു മണിക്കൂർ 35 മിനിറ്റ് കൊണ്ട് നീന്തിക്കടന്ന് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയതിൽ സ്കൂളിന്റെ ആദരം .
സ്കൂൾ മാനേജർ ബാബു മാത്യു കൈപ്പിള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അദ്ധ്യാപകരും രക്ഷിതാക്കളും കൂട്ടുകാരും പങ്കെടുത്തു. ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റവ. ഫാ. പൗലോസ് പി ഒ ആശംസകൾ അർപ്പിച്ചു. ആദിത്യന്റെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ സന്നിഹിതരായിരുന്നു.
സ്റ്റുഡൻറ് പോലീസ് കേഡറ്റുകൂടിയായ ആദിത്യൻ സുരേന്ദ്രന്
യോഗത്തിൽ സ്കൂൾ മാനേജർ, സ്റ്റാഫ്,രക്ഷകർത്താക്കൾ, കൂട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ സ്നേഹാദരവും, ഉപഹാരസമർപ്പണവും ശ്രദ്ധേയമായിരുന്നു. യോഗത്തിൽ
പൊന്നാടയും, മെമൻ്റോയും, കാഷ് അവാർഡും നൽകി അനുമോദിച്ചു.
പി ടി എ പ്രസിഡൻറ് സനീഷ് എ എസ് , മാതൃ-സംഗമം ചെയർപേഴ്സൺ
ഗായനി കെ എസ് ,
സ്റ്റാഫ് സെക്രട്ടറി
സുനിൽ ഏലിയാസ് , രഞ്ജിൻ തോമസ് , സ്റ്റുഡൻ്റ് പോലീസ് കോർഡിനേറ്റേഴ്സായ എൽദോസ് എം എ ,
ഷെല്ലി പീറ്റർ എന്നിവർ സംസാരിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കുകയും ചേർത്ത് നിർത്തുകയും ചെയ്ത എല്ലാവരോടും ആദിത്യൻ നന്ദി അർപ്പിച്ചു.
