കോതമംഗലം : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ കോതമംഗലം ഈസ്റ്റ് ബ്ലോക്ക് 33-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു.
ബ്ലോക്ക് പ്രസിഡൻ്റ് സി.വി. ജേക്കബ് പതാക ഉയർത്തി തുടർന്ന് ടൗണിൽ പ്രകടനം നടത്തി. സഹകരണ ബാങ്കിൻ്റെ ഓഡിറ്റോറിയത്തിൽ ബ്ലോക്ക് പ്രസിഡൻ്റിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ വാർഷിക സമ്മേളനം ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. കെ എസ് എസ് പി യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വി.എ പത്രോസ് പ്രമേയം അവതരിപ്പിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ടി എസ് രാജു അനുസ്മരണ പ്രമേയം അവതരിച്ചു. കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, ജില്ലാ ജോയിന്റ് സെക്രട്ടറി എം.എൻ. കൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. വികസനക്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി .എച്ച് നൗഷാദ്, വാർഡ് മെമ്പർ ടിന ടിനു , കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് മാത്യുക്കുട്ടി വി പി , കെ എസ് എസ് പി യു ജില്ലാ ജോയിന്റ് സെക്രട്ടറി കെ.കെ. മൈതീൻ , കവി സിജു പുന്നേക്കാട് , കെ എസ് എസ് പി യു കോ – ഓർഡിനേറ്റർ പാലിയേറ്റീവ് കെയർ എം.എം അബ്ദുൾ റഹ്മാൻ, കെ എസ് എസ് പി യു ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എം.എസ് ചന്ദ്രശേഖരൻ നായർ, വനിതാ വേദി കൺവീനർ ആനി പോൾ, ഗ്രന്ഥകർത്താവ് ലാലി ജേക്കബ് എന്നിവർ സംസാരിച്ചു. എം.എസ് സീബ, ടി .കെ. രാധാകൃഷ്ണൻ, സി.എൻ. ഉഷാ രമേശൻ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. കാലടി സംസ്കൃത സർവകലാശാല മുൻ രജിസ്ട്രാർ ഡോ. ജേക്കബ് ഇട്ടൂപ്പ് പോത്താനിക്കാട് യൂണിറ്റ് അംഗം ലാലി ജേക്കബിൻ്റെ ” ഒരു കൊട്ട മാമ്പഴം” എന്ന പുസ്തകം പ്രകാശനം ചെയ്തു .കെ എസ് എസ് പി യു ബ്ലോക്ക് സെക്രട്ടറി കെ.കെ. മണിലാൽ സ്വാഗതവും ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. അരവിന്ദാക്ഷൻ നായർ നന്ദിയും അറിയിച്ചു. ചടങ്ങിൽ 160 പ്രതിനിധികൾ സംബന്ധിച്ചു. ഉച്ചകഴിഞ്ഞ് ബ്ലോക്ക് ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. ബ്ലോക്ക് പ്രസിഡൻ്റ് സി. വി. ജേക്കബ്ബ്, ബ്ലോക്ക് സെക്രട്ടറി കെ.കെ. മണിലാൽ,ട്രഷററായി കെ.കെ. മൈതീൻ എന്നിവരെയും 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
