Connect with us

Hi, what are you looking for?

NEWS

ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതി;സാങ്കേതിക തടസ്സങ്ങൾ നീക്കി പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി ചർച്ചകൾ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി

കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ടുള്ള സാങ്കേതിക തടസങ്ങൾ നീക്കി പദ്ധതിയുടെ ശേഷിക്കുന്ന പ്രവർത്തി വേഗത്തിൽ പൂർത്തീകരിച്ച് പദ്ധതി കമ്മീഷൻ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത് .
പ്രസ്തുത പദ്ധതിയുടെ സിവില്‍ നിര്‍മ്മാണ- പ്രവര്‍ത്തികള്‍ 99.7% പൂര്‍ത്തിയായിട്ടുണ്ട്‌. ബാക്കി പ്രവര്‍ത്തികള്‍ ഇലക്ട്രോ മെക്കാനിക്കല്‍ പ്രവര്‍ത്തികള്‍ക്ക്‌ ശേഷമേ തുടരുവാന്‍ സാധിക്കുകയുള്ളൂ. ഇലക്ട്രോ -മെക്കാനിക്കല്‍ പ്രവൃത്തികള്‍ M/s. Sree Saravana Engineering Bhavani Private Ltd-M/s Hunan Zhaoyang Generating Equipment Co. Ltd കൺസോർഷ്യത്തിന് 18.03.2015 ലെ എഗ്രിമെന്റ്‌ പ്രകാരം നല്‍കുകയും ടി പദ്ധതിയുടെ ഇലക്ട്രോ – മെക്കാനിക്കല്‍ പ്രവൃത്തികള്‍ 86.61% പൂര്‍ത്തീകരിക്കുകയും ചെയ്തു. ചൈനയില്‍ നിന്നും മൂന്നാമത്തെ കണ്‍സൈന്‍മെന്റ്‌ ഇറക്കുമതി ചെയ്യുന്നതിനായി കെ എസ്‌ ഇ ബി എല്‍,
M/s. Sree Saravana Engineering Bhavani Private Ltd., M/s Hunan Zhaoyang Generating Equipment Co. Ltd, China എന്നിവർ ചേര്‍ന്ന്‌ ഒരു ത്രികക്ഷി കരാര്‍ 27.04.2022- ല്‍ ഒപ്പിട്ടു. 22.06.2023- ല്‍ നടന്ന ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനപ്രകാരം കരാറും അനുബന്ധ നടപടികളും സംബന്ധിച്ച നിയമോപദേശം അഡ്വക്കേറ്റ്‌ ജനറല്‍, കേരളയില്‍ നിന്ന്‌ തേടിയിരുന്നു.

09.07.2024 ന്‌ നിയമോപദേശം ലഭ്യമാകുകയും അത്‌ പ്രകാരം പ്രസ്തുത കോണ്‍ട്രാക്ടറുമായി ചര്‍ച്ച നടത്തി മൂന്നാമത്തെ കണ്‍സൈന്‍മെന്റ്‌ ഇറക്കുമതി ചെയ്യുവാനുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം. എന്നാല്‍ കോണ്‍ട്രാക്ടര്‍ മൂന്നാമത്തെ കണ്‍സൈന്‍മെന്റ്‌ ഇറക്കുമതി ചെയ്യാത്ത പക്ഷം പ്രസ്തുത കോണ്‍ട്രാക്ടറുടെ റിസ്ക് &കോസ്റ്റില്‍ പുതിയ ടെന്‍ഡര്‍ വിളിച്ച്‌ പൂര്‍ത്തീകരിക്കേണ്ടതാണ്‌. ടി നിയമോപദേശ പ്രകാരം കോണ്‍ട്രാക്ടറും ചൈനീസ്‌ കണ്‍സോര്‍ഷ്യം പാര്‍ടണറുമായുള്ള ചര്‍ച്ചകള്‍ ത്വരിതഗതിയില്‍ നടന്നു കൊണ്ടിരിക്കുന്നു. ടി പദ്ധതിക്ക് വേണ്ടി Foreign Equipment മൂന്ന് consignment ആയിട്ടാണ് ഇറക്കുമതി ചെയ്യേണ്ടിയിരുന്നത്. ഇതിൽ ഒന്നും രണ്ടും Consignment കളുടെ ഇറക്കുമതി 2017-18 ൽ പൂർത്തീകരിച്ചു. മൂന്നാമത്തെ Consignment ഇറക്കുമതി ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ നടന്നുകൊണ്ടിരിക്കുന്നു. സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: മണിക്കൂറുകള്‍ എറണാകുളം കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് വഴിയൊരുക്കിയാണ് കാട്ടാനയെ പുറത്തെത്തിച്ചത്. നേരത്തെ കാട്ടാന ശല്യം തുടരുന്നതില്‍...

NEWS

കോതമംഗലം : സെന്റ് ജോസഫ് ധര്‍മഗിരി ഹോസ്പിറ്റലിന്റെയും കുറുപ്പംപടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് അജപാലന സമിതിയുടെയും, കെ സി വൈ എം ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കുറുപ്പംപടിയിൽ വച്ച് സൗജന്യ...

NEWS

തിരുവനന്തപുരം: മറുനാടന്‍ മലയാളി ചീഫ് എഡിറ്റർ ഷാജന്‍ സ്‌കറിയയെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താന്‍ നടന്ന ശ്രമത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ട് ഓൺലൈൻ മീഡിയ ചീഫ് എഡിറ്റേഴ്സ് ഗിൽഡ്. ഈ സംഭവം അത്യന്തം ഞെട്ടല്‍...

NEWS

കോതമംഗലം: ഊന്നുകല്ലില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട വേങ്ങൂര്‍ സ്വദേശിനി ശാന്തയുടെ ബാഗും മൊബൈല്‍ ഫോണും കോതമംഗലത്തെ കുരൂര്‍തോട്ടില്‍ നിന്ന് കണ്ടെടുത്തു. ഫയര്‍ഫോഴ്‌സിന്റെ സ്‌കൂബ ടീമിന്റെ സഹായത്തോടെയാണ് ഇന്നലെ കൂരൂര്‍തോട്ടില്‍ തെരച്ചില്‍ നടത്തിയത്. പ്രതിയായ...

NEWS

കോതമംഗലം :കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കുടിവെള്ളക്കിണറ്റില്‍ വീണു സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. കോട്ടപ്പടി വടക്കുംഭാഗത്ത് ഞായറാഴ്ച പുലര്‍ച്ചെയാണ് വിച്ചാട്ട് വര്‍ഗീസിന്റെ കുടിവെള്ളക്കിണറ്റിൽ കാട്ടാന വീണത്. ഒന്നര വര്‍ഷം മുന്‍പും കോട്ടപ്പടിയില്‍ സമാനമായി...

NEWS

കോതമംഗലം: പൂയംകുട്ടി വനത്തിൽ മലവെള്ളപാച്ചിലിൽപ്പെട്ട് ചത്ത ആനകളുടെ എണ്ണം വീണ്ടും ഉയർന്നു. ഇന്നലെ രണ്ട് ആനകളുടെ അഴുകിയ ജഡങ്ങൾകൂടി പുഴയിൽ കണ്ടെത്തി. ഇതോടെ ഇതുവരെ കണ്ടെത്തിയ ചത്ത ആനകളുടെ എണ്ണം എട്ടായി. ഇന്നലെ...

NEWS

കോതമംഗലം: കോതമംഗലം – മൂവാറ്റുപുഴ റൂട്ടിൽ പുതുപ്പാടി വാരപ്പെട്ടി കവലയിലെ ബസ് കാത്തിരിപ്പ് കേന്ദ്രം വാഹനം ഇടിച്ചു തകർത്തു. പി റ്റി തോമസ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവർഗ്ഗ വിഭാഗക്കാർക്കായുള്ള മുഖ്യമന്ത്രിയുടെ ഓണസമ്മാനം 1000 രൂപ വിതരണം ആരംഭിച്ചു. പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ട 60 വയസ്സ് കഴിഞ്ഞ 478 പേർക്കാണ് 1000 രൂപ വീതം വിതരണം ചെയ്തത്....

NEWS

കോതമംഗലം : റിപ്പോർട്ടർ ടി വിയുടെ തൃശൂർ ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ആക്രമണത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിനോട് ഇന്ത്യൻ ജേർണലിസ്റ്റ്സ് യൂണിയൻ (ഐ ജെ യു)...

NEWS

കോതമംഗലം :ഓണനാളുകളിലെ ലഹരി വ്യാപനം തടയുന്നതിനായുള്ള പരിശോധന കോതമംഗലം താലൂക്കിൽ കർശന മാക്കാൻ തീരുമാനം. കോതമംഗലം എക്സ് സൈസ് സർക്കിൾ ഓഫീസിൽ ചേർന്ന താലൂക്ക് തല അവലോകന യോഗത്തിന്റേതാണ് തീരുമാനം.യോഗത്തിൽ ആന്റണി ജോൺ...

NEWS

കോതമംഗലം :  ഊന്നുകൽ കൊലപാതകം; റിമാൻ്റിലുള്ള പ്രതിയെ കോതമംഗലം കോടതിയിലെത്തിച്ച് പോലീസ് കസ്റ്റഡിയിൽ വാങ്ങി; മൂന്ന് ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. ഊന്നുകല്ലിനു സമീപം ആൾ താമസമില്ലാത്ത വീടിൻ്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ ജഡം...

NEWS

കോതമംഗലം : കുത്തുകുഴി സർവ്വീസ്‌ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഹെഡ് ഓഫീസിൽ ഓണചന്ത ആരംഭിച്ചു.ഓണ ചന്തയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് കെ.കെ വർഗീസ് അദ്ധ്യക്ഷത...

error: Content is protected !!