Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കും: ആന്റണി ജോൺ എംഎൽഎ

കോതമംഗലം :കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ വിവിധ മേഖലകളിലായി 350 എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുമെന്ന് ആന്റണി ജോൺ എം എൽ എ അറിയിച്ചു.മണികണ്ഠൻ ച്ചാൽ മുതൽ വെള്ളാരംകുത്ത് വരെയും, ഉരുളൻതണ്ണി ഫോറെസ്റ്റ് സ്റ്റേഷൻ മുതൽ പിണവൂർകുടി സിറ്റി വരെയും, ഇഞ്ചത്തൊട്ടി മുനിപാറ മുതൽ ഏറാലിപ്പടി വരെയും, തട്ടേക്കാട് അംബേദ്കർ നഗറിലും, കുട്ടമ്പുഴ പാലം മുതൽ ഞായപ്പിള്ളി വരെയും, പന്തപ്ര ആദിവാസി നഗർ എന്നീ മേഖലകളിലായിട്ടാണ് 350 എൽ ഇ ഡി ലൈറ്റുകൾ വെളിച്ചം പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നത്.50 വാൾട്ട് പ്രകാശമുള്ള ആധുനീക എൽ ഇ ഡി ലൈറ്റുകളാണ് പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നതെന്നും കുട്ടമ്പുഴ പഞ്ചായത്തിന്റെ ഭാഗമായ വടാട്ടുപാറ മേഖലയിൽ നേരത്തെ എംഎൽഎ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചിലവഴിച്ചു കൊണ്ട് ഭൂതത്താൻകെട്ട് മുതൽ വടാട്ടുപാറ വരെയുള്ള പ്രദേശങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾ സ്ഥാപിച്ച് ലൈൻ വലിച്ച് ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കിയിരുന്നു.

കൂടാതെ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മിനി മാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്.50 വോൾട്ട് പ്രകാശവും 3 വർഷ ഗ്യാരണ്ടിയുമുള്ള 350 ആധുനിക എൽ ഇ ഡി ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 15 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.പുതിയതായി 350 ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തി രണ്ടാഴ്ചയ്ക്കകം പൂർത്തീകരിക്കുമെന്ന് എം എൽ എ പറഞ്ഞു.കൂടാതെ
പുന്നേക്കാട് മുതൽ തട്ടേക്കാട് വരെ സ്ട്രീറ്റ് മെയിൻ വലിക്കുന്നതിന് എം എൽ എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡം പ്രവർത്തി നിർവഹിക്കുന്നതിന് തടസ്സമായ സാഹചര്യത്തിൽ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് ധനകാര്യവകുപ്പിന് കത്ത് നൽകിയതായും എം എൽ എ കൂട്ടിച്ചേർത്തു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടി കോട്ടപ്പാറ ശ്രീധർമ്മശാസ്ത്ര ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവം സംഘടിപ്പിച്ചു. അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, നവക പഞ്ചഗവ്യ കലശാഭിഷേകം, മഹാ സർവൈശ്വര്യപൂജ, പ്രസാദ ഊട്ട്, താലപ്പൊലി ഘോഷയാത്ര (...

NEWS

കോതമംഗലം: ഷാജി പീച്ചക്കരയെ കേരള കോൺഗ്രസ് ( സ്ക്കറിയ വിഭാഗം ) സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പാർട്ടി സംസ്ഥാന ചെയർമാൻ ബിനോയ് ജോസഫ് അറിയിച്ചു. കഴിഞ്ഞ ദിവസം കോട്ടയത്ത് കെ.പി.എസ് മേനോൻ ഹാളിൽ...

NEWS

കോതമംഗലം:  സെന്റ് ജോർജ് കത്തീഡ്രൽ ഹോംസിന്റെ നേതൃത്വത്തിൽ പതിനെട്ടാം വാർഡിൽ നിർമ്മിക്കുന്ന 19- മത് വീടിന്റെ കല്ലിടൽ കർമ്മം കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ, സിഎംസി പ്രൊവിൻഷ്യൽ മദർ സി. മെറീന,...

SPORTS

കോതമംഗലം : സന്തോഷ് ട്രോഫി ദേശീയ ഫുട്ബോൾ ടൂർണമെന്റിൽ റണ്ണറപ്പായ കേരള ടീമിന്റെ സഹ പരിശീലകനും, കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് കായിക വിഭാഗം മേധാവിയുമായ പ്രൊഫ.ഹാരി ബെന്നിയെ കോളേജിലെ സ്റ്റാഫ് അസോസിയേഷന്റെ...

NEWS

കോതമംഗലം : കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ രാജേഷ് ജോണും പാർട്ടിയും ചേർന്ന് കുട്ടമ്പുഴ വില്ലേജ് മാമലക്കണ്ടം കരയിൽ കൊയിനിപ്പാറ ഭാഗത്തു നിന്നും നാലു ലിറ്റർ വാറ്റ് ചാരായം കൈവശം വച്ച...

NEWS

കോതമംഗലം : കറുകടം മൗണ്ട് കാർമൽ കോളേജ് യൂണിയൻ പ്രവർത്തനങ്ങൾക്ക് തുടക്കമായി.യൂണിയൻ പ്രവർത്തന ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫാത്തിമ എച്ച് അധ്യക്ഷത വഹിച്ചു.പ്രിൻസിപ്പാൽ ഫാ...

NEWS

കോതമംഗലം: തങ്കളം മാർ ബസേലിയോസ് നഴ്‌സിങ് കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ദിവ്യ ജോർജിന് ഇന്ത്യൻ ഗവൺമെന്റിൻ്റെ പേറ്റന്റ് ലഭിച്ചു. യാത്രകളിലും, പൊതു സ്ഥലങ്ങളിലും മറ്റും വ്യക്‌തി ശുചിത്വത്തിന് സഹായകമാകുന്ന എൽമാസ് സോപ്പ് ക്ലോത്ത്സ്...

NEWS

കോതമംഗലം: ഏതാനും ദിവസങ്ങളായി പെരിയാർവാലി കനാലുകളിൽ വെള്ളമെ ത്തുന്നത് കലങ്ങിമറിഞ്ഞ്. 3 ദിവസമായി മെയിൻ, ഹൈലെവൽ, ലോ ലെവൽ, ബ്രാഞ്ച് കനാലുകളിലെല്ലാം കലക്കവെള്ളമാണ് ഒഴുകുന്നത്. കല്ലാർകുട്ടി അണക്കെട്ട് ശുചീകരണത്തിനായി തുറന്നപ്പോൾ ഒഴുകിയെത്തി ഭൂതത്താൻകെട്ട്...

NEWS

കോതമംഗലം : കവളങ്ങാട് സെന്റ് ജോൺസ് ഹയർസെക്കൻഡറി സ്കൂൾ 88-ാമത് വാർഷിക ദിനാഘോഷവും ദീർഘനാളത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ബീനാ പോൾ (പ്രിൻസിപ്പാൾ), ഷില്ലി പോൾ (എച്ച് എസ് എസ് കെമിസ്ട്രി)...

CRIME

പോത്താനിക്കാട് : നിരവധി മോഷണ കേസുകളിലെ പ്രതികൾ പിടിയിൽ. കടവൂർ പൈങ്ങോട്ടൂർ അമ്പാട്ടുപാറ ഭാഗം കോട്ടക്കുടിയിൽ വീട്ടിൽ തോമസ് കുര്യൻ (22), ഇയാളുടെ സഹോദരൻ ബേസിൽ (29), പൈങ്ങോട്ടൂർ മഠത്തോത്തുപാറ അഞ്ചു പറമ്പിൽ...

NEWS

കോതമംഗലം:സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ, ഈ അധ്യയനവർഷം വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സോണി മാത്യു അധ്യക്ഷത...

NEWS

  കോതമംഗലം : അദ്ധ്യാപക സർവീസ് സംഘടന സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22 ന് നടക്കുന്ന സൂചനാ പണിമുടക്കിനോടനുബന്ധിച്ച് കോതമംഗലം തഹസിൽദാർക്ക് പണിമുടക്ക് നോട്ടീസ് നൽകി. പങ്കാളിത്തപെൻഷൻ പിൻവലിക്കുക, പന്ത്രണ്ടാം ശമ്പള...

error: Content is protected !!