കോതമംഗലം :വാരപ്പെട്ടി പഞ്ചായത്ത് 10-ാം വാർഡിൽ സംഗമം കവല റീലിഫ്റ്റ് ഇറിഗേഷൻ റോഡിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്ര ശേഖരൻ നായർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ബിന്ദു ശശി, വാർഡ് മെമ്പർമാരായ സി ശ്രീകല, എം എസ് ബെന്നി, കെ എം സെയ്യിദ്, ദീപ ഷാജു, എ എസ് ബാലകൃഷ്ണൻ, വി കെ റെജി എന്നിവർ സന്നിഹിതരായിരുന്നു.
