കോതമംഗലം : മൈലൂർ ടീം ചാരിറ്റിയുടെ ഏഴാമത് വാർഷികവും ,സി കെ അബ്ദുൾ നൂർ അനുസ്മരണവും സംഘടിപ്പിച്ചു .മൈലൂർ ടി ഡി എം മദ്രസ ഹാളിൽ വച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ആശിഖ് പാലിയത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ അൻസൽ എ പി സ്വാഗതം ആശംസിച്ചു.
വാരപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ അകാലത്തിൽ വിട്ടുപിരിഞ്ഞുപോയ മൈലൂരിന്റെ പ്രകാശമായിരുന്ന സി കെ അബ്ദുൾ നൂർ അനുസ്മരണ പ്രഭാഷണം നടത്തി. സി കെ യുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള സി കെ എക്സലൻസ് പുരസ്കാരം,ജീവകാരുണ്യ പ്രവർത്തനരംഗത്തെ ശ്രേഷ്ഠ വ്യക്തിത്വമായ പി കെ മണിക്കുട്ടന് തൃശ്ശൂർ ഡിവൈഎസ്പി യൂനസ് ടി എ സമർപ്പിച്ചു.
നിർധന രോഗികൾക്ക് സൗജന്യമായി മരുന്ന് നൽകുന്നതിനുള്ള ടീം ചാരിറ്റിയുടെ പുതിയ പദ്ധതിയായ മെഡിക്കൽ കാർഡ് വിതരണ ഉദ്ഘാടനം മൈലൂർ ഇമാം അബ്റാർ ജുമാ മസ്ജിദ് ഉസ്താദ് നിസാർ ബാഖവി നിർവഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ കെ കെ ഹുസൈൻ, കോതമംഗലം ധർമ്മഗിരി ഹോസ്പിറ്റൽ ഡോ.മുനീർ പി കരീം, എറണാകുളം ജനറൽ ഹോസ്പിറ്റൽ ഡോ.ആസിഫ് അലി റഹ്മാൻ,ഡോ. അമീർ ഇബ്രാഹിം,മൈലൂർ ജുമാ മസ്ജിദ് ഇമാം മുഹമ്മദാലി ബാഖവി, നാട്ടുവെട്ടം ചാരിറ്റബിൾ സംഘം പി കെ മണിക്കുട്ടൻ, മലയാളം അടിവാട് മാഹിൻ കെ അലിയാർ, അബ്റാർ ജുമാ മസ്ജിദ് പ്രസിഡന്റ് പി കെ അബ്ദുറഹ്മാൻ, കമ്മിറ്റി അംഗം ആഷിക് പി കെ, ടീം ചാരിറ്റി പ്രസിഡന്റ് അജ്നാസ് എം എ, ടീം ചാരിറ്റി സെക്രട്ടറി ഷാനസ് കെ എ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പീസ് വാലിയും,എറണാകുളം ആസ്റ്റർ മെഡിസിറ്റിയും, മൂവാറ്റുപുഴ അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും,കോതമംഗലം ബസേലിയോസ് ദന്തൽ കോളേജിന്റെയും സഹകരണത്തോടെ ജനറൽ മെഡിസിൻ, നേത്ര പരിശോധന,ദന്ത പരിശോധന എന്നിവ ഉൾപ്പെടുത്തി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു.