കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷനായിരുന്ന യോഗത്തിൽ 14-ാംവാർഡിൽ നിന്നുള്ള മഞ്ജു കെ എസ്, അഖില ജോയി തുടങ്ങിയവർ വ്യക്തിഗത ചാമ്പ്യൻഷിപ്പ് പങ്കിട്ടു. ആർട്സ് ,സ്പോർട്സ് ഏറ്റവും കൂടുതൽ പോയിൻറ് നേടിയ വാർഡിനുള്ള സമ്മാനം എംഎൽഎ യിൽ നിന്നും വാർഡ് കൗൺസിലർ എൽദോസ് പോൾ ഏറ്റുവാങ്ങി.
കൗൺസിലർമാരായ കെ എ നൗഷാദ്,കെ വി തോമസ്,ഭാനുമതി രാജു , സിബി സ്കറിയ തുടങ്ങിയവർ സംസാരിച്ചു, യൂത്ത് കോഡിനേറ്റർ ജോബിൻ ചെറിയാൻ യോഗത്തിന് നന്ദി രേഖപ്പെടുത്തി. കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്നാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
![](https://kothamangalamnews.com/wp-content/uploads/2023/11/kothamangalamnews.png)