കോതമംഗലം : നെല്ലിക്കുഴി ഇരുമലപ്പടി ഐ.ൻ.ടി.യു.സി ചുമട്ടു തൊഴിലാളി ഇരുമലപ്പടി യൂണിറ്റ് അംഗവും ദീർഘകാലം സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഇസ്മായിൽ ഇളംമ്പ്രകുടി കോൺഗ്രസിൻ്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിലും തൊഴിലാളി ദ്രോഹ നടപടികളിലും പ്രതിഷേധിച്ചു യൂണിയൻ അംഗത്വവും, കോൺഗ്രസ് അംഗത്വത്തിൽ നിന്നും രാജി വെച്ച്
ClTU വിലും മാതൃ സംഘടനയായ സി പി എമ്മിലും ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.
ഇരുമലപ്പടി ബ്രാഞ്ച് ഓഫീസിൽ എൽ സി അംഗം സജി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി പി ഐ എം നെല്ലിക്കുഴി ലോക്കൽ സെക്രട്ടറി സി ഇ നാസർ പതാക നൽകി സ്വീകരിച്ചു.
ഇരുമലപ്പടി ബ്രാഞ്ച് സെക്രട്ടറി പി എച്ച് ഷിയാസ് സ്വാഗതം ആശംസിച്ചു.
സിഐടിയു ജില്ല കമ്മിറ്റി അംഗം കെ കെ സുരേഷ് ,സെക്രട്ടറി വിനു കെ കെ,
ലീഡർ ഷംസുദ്ദീൻ ഇ എ, മൈതു കാനാകുഴി, സുനിൽ കെ കെ, രഞ്ജു തങ്കപ്പൻ, മൈതു നാറാണ കോട്ടിൽ, നൗഷാദ് വട്ടപാറ ,ഷമീർ മണക്കാട്ട്എന്നിവരും
നിരവധി പാർട്ടി പ്രവർത്തകരും, തൊഴിലാളി സുഹുത്തുക്കളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.കോൺഗ്രസിനേയും ഐഎൻടിയുസി യേയും പൂർണ്ണമായും തള്ളിപ്പറഞ്ഞ് മത നിരപേക്ഷതയുടെ ഭാഗമാവാൻ തൊഴിലാളി പ്രസ്ഥാനത്തിൻ്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാൻ സന്നദ്ധത അറിയിക്കുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന് എൽ സി സെക്രട്ടറി സി ഇ നാസർ വ്യക്തമാക്കി.
