കോതമംഗലം: വർഷങളായി തകർന്ന് കിടന്ന റവന്യു ടവർ കെട്ടിട സമുച്ചയത്തിൻ്റെ പ്രവേശന കവാടം മുതൽ മാർക്കറ്റ് റോഡുവരെയുളള പ്രധാന റോഡ് കട്ട വിരിച്ചും, ട്രഷറിയുടെ ഭാഗം കോൺക്രീറ്റ് ചെയ്തും നവീകരിച്ച് ആൻ്റണി ജോൺ MLA ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭ ചെയർമാൻ കെ കെ ടോമി അബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ടെനൻ്റെസ് അസോസിയേഷൻ ഭാരവാഹികളായ സോണി മാത്യു സ്വാഗതവും സെക്രട്ടറി പി എച്ച് ഷിയാസ് നന്ദിയും പറഞ്ഞു,നഗരസഭ കൗൺസിലർമാരായ കെ എ നൗഷാദ്, കെ വി തോമസ്, ബിൻസി തങ്കച്ചൻ, അഡ്വ ജോസ് വർഗീസ്, സിജോ വർഗീസ്, രമ്യ വിനോദ്, റോസിലി ഷിബു, മിനി ബെന്നി, ഹൗസിംഗ് ബോർഡ് എ ഇ അജിത്ത് ടെനൻ്റെസ് ഭാരവാഹികളായ സോമൻ ഒ ജി, മുരളി കെ കുമാർ ,ഭൂതിഭൂഷൻ, എ വി രാജേഷ്, സിബിആർട്ട് ലൈൻ,സിനി ബിജു, സുഷമ, കവിത എന്നിവർ സംസാരിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പണി പൂർത്തീകരിച്ചത്. അടിയന്തിര പ്രാധാന്യത്തോടെ സമയബന്ധിതമായി തന്നെ പൂർണമായും തുടർന്നുള്ള ഭാഗത്തിൻ്റെ യും നവീകരണം ഏറ്റെടുത്ത് നടത്തുമെന്ന് എം എൽ എ പ്രഖ്യാപിച്ചു. റവന്യു ടവർ കോമ്പൗണ്ടിൽ നിന്നും ട്രഷറി,
കെ എസ് ഇ ബി, പിഡബ്ലിയുഡി, ബസ് സ്റ്റാൻ്റ്, മാർക്കറ്റ് എന്നീ വശംങ്ങളിലേക്കുള്ള റോഡാണ് ഇപ്പോൾ നവീകരണം പൂർത്തിയാക്കിയത്.
