Connect with us

Hi, what are you looking for?

NEWS

എംഎൽഎമാർ ഒന്നിച്ചു : ഇടമലയാർ പോങ്ങൻ ചുവടിലേക്ക് കെഎസ്ആർടിസി എത്തി, സമയ ക്രമവും റൂട്ടും പ്രഖ്യാപിച്ചു

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എടി അജിത് കുമാർ , കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ബിൻസി മോഹൻ എന്നീ ജനപ്രതിനിധികളുടെ ഒപ്പം ഊരു മൂപ്പന്മാരും , കെഎസ്ആർടിസി ഉദ്യോഗസ്ഥരും പോങ്ങൻ ചോടിലേക്കുള്ള ആദ്യ യാത്രയിൽ പങ്കാളികളായി. 2018 യിൽ വൈശാലി ഗുഹ വരെ കെഎസ്ആർടിസി ട്രെയ്ൽ റൺ നടത്തിയിരുന്നെങ്കിലും പിന്നീട് സർവീസ് ആരഭിക്കാതിരിക്കുകയുമായിരുന്നു. 1971 ൽ ഇടമലയാർ ഡാം പണിയുന്ന കാലഘട്ടത്തിൽ ഡാമിൻ്റെ ക്യാച്ച് മെൻ്റ്ഏരിയയിൽ താമസിച്ചിരുന്ന 200 ഓളം കുടുംബങ്ങളെയാണ് ഇടമലയാറിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള പോങ്ങൻ ചുവട് താളുകണ്ടം എന്നീ സ്ഥലങ്ങളിലായി മാറ്റിപ്പിച്ചത്. അക്കാലയളവിൽ ഇടമലയാർ നിന്ന് തിരുവനന്തപുരത്തിന് രണ്ട് ബസ് സർവീസ് ഉൾപ്പെടെ 12 സർവീസുകൾ ഉണ്ടായിരുന്നെങ്കിലും കാലക്രമേണ അവയെല്ലാം നിലച്ചു പോവുകയായിരുന്നു. ദുർഘടമായ കാട്ടുപാതയിലൂടെയാണ് അഞ്ചു പതിറ്റാണ്ടായി ഇവർ സഞ്ചരിച്ചിരുന്നത്.

1980 നു മുമ്പുള്ള വഴി എന്നുള്ള രീതിയിൽ വനംവകുപ്പിന്റെ അനുമതി ആവശ്യമില്ലാ എന്ന നിലപാടാണ് എംഎൽഎമാർ ഉയർത്തിയതെങ്കിലും , 2.8 കിലോമീറ്റർ ദൂരത്തിൽ റോഡ് വിട്ടു നൽകാമെന്ന് കളക്ടറുടെയും മന്ത്രിയുടെയും സാന്നിധ്യത്തിൽ മലയാറ്റൂർ ഡി എഫ് ഒ ഉറപ്പു നൽകിയതോടെയാണ് ഊരിന്റെ യാത്രാ ക്ലേശം മാറുന്നത് .ഉച്ചയ്ക്ക് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പുറപ്പെട്ട ബസ്സിന് വടാട്ടുപാറയിൽ ജനങ്ങളും , ഇടമലയാറിൽ ഇടമലയാർ യുപി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും സ്വീകരണം നൽകി.

വൈകിട്ട് 5 മണിയോടെ താളുകണ്ടം ഊരും കടന്ന് പോങ്ങൻ ചുവട് ഊരിൽ ബസ് എത്തിച്ചേർന്നു . ഊരു മൂപ്പൻ ശേഖരന്റെ നേതൃത്വത്തിൽ എംഎൽഎമാരെയും കെഎസ്ആർടിസി ബസ്സിനെയും വരവേറ്റു.

ഊരിലെ ജനങ്ങൾ വലിയ സന്തോഷമാണ് അനുഭവിക്കുന്നതെന്ന് ഊരും മൂപ്പൻ പ്രസംഗത്തിൽ വ്യക്തമാക്കി .ദീർഘ നാളായുള്ള തങ്ങളുടെ ആവശ്യം സാധിച്ചു തന്നതിൽ അവർ എംഎൽഎമാർക്ക് നന്ദി രേഖപ്പെടുത്തി.

പോങ്ങൻ ചുവട് ആദിവാസി കുടിയിൽ നിന്നും രാവിലെ ആറു മണിക്ക് എറണാകുളത്തേക്ക് ബസ് പുറപ്പെടും. എട്ടേകാലിന് കോതമംഗലത്ത് എത്ര തക്ക വിധവും തുടർന്ന് കാക്കനാട് കളക്ടറേറ്റിൽ 9 50 ന് എത്തുകയും പത്തേ കാലിന് എറണാകുളത്ത് എത്തക്ക വിധവും ആണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത് .വൈകിട്ട് 5.10 ന് കോതമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഇടമലയാർ വഴി സഞ്ചരിക്കുന്ന ബസ് ഏഴുമണിക്ക് പോങ്ങൻ ചുവട് ആദിവാസി കേന്ദ്രത്തിൽ എത്തുകയും അവിടെ ഹോൾട്ട് ചെയ്യുകയും ചെയ്യുമെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു.
ദീർഘനാളായി വലിയ വണ്ടികളും കടന്നുപോകാത്ത സാഹചര്യത്തിൽ റോഡിൻറെ അരികു വരെയും ഈറ്റയും ഇഞ്ചയും നിറഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ അവ അടിയന്തിരമായി വെട്ടി മാറ്റുന്നതിന് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകിയതായി എംഎൽഎമാർ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം: ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി (Bhoothathankettu Small Hydro Electric Project) യില്‍ കെഎസ്ഇബിയുടെ വീഴ്ചമൂലം സംഭവിച്ചത് 500 കോടിയുടെ നഷ്ടമാണ്. ഈ തുകയും പാവപ്പെട്ട ഉപയോക്താക്കളില്‍ നിന്നും KSEB ഈടാക്കും....

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

NEWS

കോതമംഗലം : ഭൂതത്താൻകെട്ടിൽ പെരിയാറിൽ മൃതദേഹം കണ്ടെത്തി.കുട്ടിക്കൽ ഭാഗത്ത് മീൻ പിടിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലിസിനെ വിവരം അറിയിച്ചു. പുരുഷന്റേതാണ് മൃതദേഹം പോലിസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചുവരികയാണ്.  

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

CRIME

പെരുമ്പാവൂർ : നൂറ്റി എഴുപത്തഞ്ചോളം ലാപ്പ്ടോപ്പുകളും അനുബന്ധ ഉപകരണങ്ങളും തട്ടിയെടുത്ത കേസിൽ ഇറിഗേഷൻ ജീവനക്കാരൻ അറസ്റ്റിൽ. ഒക്കൽ വല്ലം പണിക്കരു കുടിവീട്ടിൽ അൻസിഫ് മൊയ്തീൻ (30) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിലെ മേക്കപ്പാല പ്രദേശത്തെ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടു. വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന് നൽകിയ...

CHUTTUVATTOM

പെരുമ്പാവൂർ : ഓടക്കാലി നാഗഞ്ചേരി റോഡ് നവീകരണത്തിൻ്റെ ടെൻഡർ നടപടികൾതുടങ്ങി. മൂന്നം വട്ടമാണ് പദ്ധതി ടെൻഡർ ചെയ്യുന്നതെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു. എന്നാൽ വർക്ക് ഏറ്റെടുക്കുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും എംഎൽഎ പറഞ്ഞു....

CHUTTUVATTOM

കോതമംഗലം : ഭൂതത്താൻകെട്ട് ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു; ഇന്ന് ഡാമിൻ്റെ രണ്ട് ഷട്ടറുകൾ കൂടി അടച്ചു. മഴ മുന്നൊരുക്കത്തിൻ്റെ ഭാഗമായി കഴിഞ്ഞ ദിവസം 6 ഷട്ടറുകൾ ഉയർത്തിയിരുന്നു. പിന്നീടത് നാലായി കുറച്ചിരുന്നു. പ്രതീക്ഷിച്ച...

NEWS

കോതമംഗലം : മഴക്കാലത്തിൻ്റെ മുന്നൊരുക്കമായി ഭൂതത്താൻകെട്ട് ബാരിയേജിന്റെ ഷട്ടറുകൾ ഘട്ടം ഘട്ടമായി തുറക്കൽ ആരംഭിച്ചു. ശക്തമായ മഴമുന്നിൽക്കണ്ടാണ് പെരിയാർവാലി അധികൃതർ ഡാമിൽ വെള്ളം ക്രമീകരിക്കുന്നത്. 34.30 മീറ്റർ ജലനിരപ്പ് ഉയർന്നപ്പോഴാണ് 50 cm...

error: Content is protected !!