കോതമംഗലം : താലൂക്ക് പരിസ്ഥിതി സംരക്ഷണസമിതിയുടെ നേതൃത്വത്തിൽ ആയുർവേദ വാരാചാരണവും ഔഷധ വൃക്ഷത്തൈ നട്ട് സംരക്ഷണവും ഔഷധസസ്യങ്ങളുടെ വിതരണവും നടത്തി.
കോതമംഗലം തങ്കളം മാർ ബസോലിയോസ് നഴ്സിംഗ് കോളേജ് കാമ്പസിൽ നടന്ന
ആയുർവേദ വാരാചാരണവും ഔഷധ വൃക്ഷത്തൈ നട്ട് സംരക്ഷണവും ഔഷധസസ്യങ്ങളുടെ വിതരണവും എറണാകുളം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഷേർളി സക്കറിയാ ഉത്ഘാടനം ചെയ്തു.
താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതി പ്രസിഡൻറ് ലെത്തീഫ് കുഞ്ചാട്ട് അധ്യക്ഷത വഹിച്ചു. ഔഷധ സസ്യങ്ങളുടെ വിതരണ ഉദ്ഘാടനം കോതമംഗലം തഹസിൽദാർ എം അനിൽകുമാർ നിർവഹിച്ചു.
പരിസ്ഥിതി സംരക്ഷണസമിതി ഉപരക്ഷാധികാരി ആശ ലില്ലി തോമസ് ആമുഖ പ്രഭാഷണവും മർത്തോമാ ചെറിയ പള്ളി വികാരി ഫാദർ ജോസ് പരത്തു വയലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി.
പരിസ്ഥതി പ്രവർത്തകനും പരിസ്ഥിതി സംരക്ഷണസമിതി വൈ. പ്രസിഡൻ്റു മായ മുരളി കുട്ടംമ്പുഴ ആയൂർവേദ ദിന സന്ദേശം നൽകി. എം ബി എം എം സെക്രട്ടറി ബിനോയ് മണ്ണഞ്ചേരി, താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതി രക്ഷാധികാരി അഡ്വ വി എം പീറ്റർ, കേരള ജർണലിസ്റ്റ് യൂണിയൻ സംസംസ്ഥാന സെക്രട്ടറി ജോഷി അറക്കൽ, കീരംപാറ കൃഷി ഓഫീസർ
ബോസ് മത്തായി, മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സെല്ലിയാമ്മ കുരുവിള,
മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് പ്രോഗ്രാം ഓഫീസർ മേരി എലിസബത്ത് ജോൺ,മാർ ബസേലിയോസ് കോളേജ് ഓഫ് നഴ്സിംഗ് കോളേജ് നാച്ചുറൽ ക്ലബ്ബ് കോഡിനേറ്റർ അസി. പ്രെഫ.
ബിൻസി പി അഗസ്റ്റിൻ തുടങ്ങിയവർ സംസാരിച്ചു. താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി ഷാജൻ പീച്ചാട്ട് സ്വാഗതവും താലൂക്ക് പരിസ്ഥിതി സംരക്ഷണ സമിതി കോഡിനേറ്റർ ഷംജൽ പിഎം നന്ദിയും പറഞ്ഞു.