കോതമംഗലം: ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത്.ഓരോ വീട്ടിലും ഓരോ ഔഷധൃക്ഷം ,സ്കൂളുകളിൽ ഔഷ തോട്ടം,പഞ്ചായത്തിൻ്റെയും ആയൂർവേദ ഡിസ്പെൻസറി, കുടുബശ്രീ എന്നിവയുടെ ആഭിമുഖ്യത്തിലാണ് നടപ്പാക്കുന്നത്. ഇതിൻ്റെ ഭാഗമായി ഔഷധ സസ്യങ്ങൾ, വൃക്ഷതൈകൾ എന്നിവയുടെ വിതരണവും, ആയൂർവേദ പ്രദർശനം, ആരോഗ്യബോധവൽക്കരണക്ലാസുകൾ എന്നിവ ഉൾപ്പെടെ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് നടക്കുക. ഔഷധ വൃക്ഷങ്ങളും തൈകളും നട്ട് മികച്ച നിലയിൽ സംരക്ഷിക്കുന്നവർക്ക് അടുത്ത ആയൂർവേദ ദിനത്തിൽ അവാർഡുകളും നൽകും.
ആയൂർവേദ ദിനാചരണത്തിൻ്റെ ഭാഗമായി ഔഷധ ഗ്രാമം പദ്ധതിയുമായി വാരപ്പെട്ടിപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഉത്ഘാടനം കമ്യുണിറ്റി ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ ചന്ദ്രശേഖരൻ നായർ ഉത്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ എം സൈയ്ത് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ഡയാന നോബി, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻമാരായ എം എസ് ബെന്നി, ദീപ ഷാജു,പഞ്ചായത്ത് അഗങ്ങളായപ്രിയ സന്തോഷ്,കെ കെ ഹുസൈൻ,പി.പി. കുട്ടൻ, ദിവ്യസലി,ഷജി ബെസി , സി ഡി എസ്ചെയർ പേഴ്സൺ
ധന്യാ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. ആയൂർവേദ മെഡിക്കൽ ഓഫീസർ ഡോ. ധന്യ വേലായുധൻ ആരോഗ്യ പഠന ക്ലാസ് നയിച്ചു.വനിതകളുടെ പാചക മത്സരത്തിൽ പങ്കെടുത്തവർക്ക് ഡോ.അൻജ്ജു ഈപ്പൻ സമ്മാനദാനം നിർവ്വഹിച്ചു.ആയൂർവേദ വരാചരണ പരിപാടികൾ നംബർ 4 വരെ തുടരും.