കോതമംഗലം: സംസ്ഥാന സ്കൂൾ കായിക മേള – കോതമംഗലത്ത് ഫുഡ് കമ്മിറ്റി ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. ചരിത്രത്തിലാദ്യമായി ഒളിമ്പിക്സ് മോഡലിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ സ്വിമ്മിംഗ് മത്സരം നവംബർ അഞ്ചു മുതൽ എട്ടു വരെ കോതമംഗലം എം എ കോളേജിൽ നടക്കും. രണ്ടായിരത്തോളം കായിക താരങ്ങൾക്കും ഒഫിഷ്യൽസിനും വോളണ്ടിയർമാർക്കും നാലു ദിവസം ഭക്ഷണം നൽകുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ട വിലയിരുത്തലിനായി സംഘാടകസമിതിയോഗം മുനിസിപ്പൽ ഹാളിൽ ചേർന്നു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അധ്യക്ഷത വഹിച്ചു.
ആന്റണിജോൺ എം എൽ എ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റഷീദ സലിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ്, കെ വി തോമസ്, ജോസ് വർഗീസ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ സി ജോ വർഗീസ്, പി.ആർ ഉണ്ണികൃഷ്ണൻ , എൽദോസ് പോൾ തുടങ്ങിയവർ സംസാരിച്ചു. കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, ജില്ലാ പ്രസിഡന്റ് ജി. ആനന്ദകുമാർ, പ്രാദേശിക സംഘാടക സമിതി കൺവീനർ റ്റി എ അബൂബക്കർ തുടങ്ങിയവർ ഇതുവരെ നടത്തിയ ഒരുക്കങ്ങൾ വിശദീകരിച്ച് സംസാരിച്ചു. എം നിയാസ്, എ ഇ ഷെമീദ , അനീഷ് കെ.ആർ തുടങ്ങിയവർ നേതൃത്വം നൽകി.