കോതമംഗലം : നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജിന്റെ 22-ാം മത് വാർഷികം നടന്നു.ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് എം ഇ ശശി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ നങ്ങേലിൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെ എൻ വിജയൻ, പ്രിൻസിപ്പാൾ പ്രൊഫ ഡോ സുനിൽ പി വി, നങ്ങേലിൽ ആയുർവേദ മെഡിക്കൽ കോളേജ് സെക്രട്ടറി,നങ്ങേലി ചാരിറ്റബിൾ ട്രസ്റ്റ് ആൻഡ് മാനേജിങ് ഡയറക്ടർ ഡോ വിജയൻ നങ്ങേലില്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ സി സി വാസു, വൈസ് പ്രിൻസിപ്പാൾ ഡോ ബിനോയ് ഭാസ്കരൻ, ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ ഷിബു വർഗീസ്, കോളേജ് കൗൺസിൽ സെക്രട്ടറി ഡോ അഞ്ജയ് കണ്ണൻ സി ആർ,പി റ്റി എ പ്രസിഡന്റ് സജീവൻ എം എസ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ വിനേഷ് വാസു, ഓഫീസ് സൂപ്രണ്ട് ബിജി ഇ എം, അലുംമിനി അസോസിയേഷൻ സെക്രട്ടറി പ്രീതി പി ആർ, ഹൗസ് സർജൻസ് പ്രതിനിധി ഡോ അലിഡ കെ വി, കോളേജ് കൗൺസിൽ ചെയർമാൻ ബേസിൽ ബേബി പോൾ, കോളേജ് കൗൺസിൽ സ്റ്റാഫ് അഡ്വൈസർ ഡോ.മിതു സത്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. വാർഷികത്തോടനുബന്ധിച്ച് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസ് സെൻട്രൽ സോൺ മത്സരത്തിൽ വിജയികളായ വിദ്യാർത്ഥികളെയും ,യൂണിവേഴ്സിറ്റി പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
