Connect with us

Hi, what are you looking for?

NEWS

എം. എ കോളേജിൽ രസതന്ത്ര ശിൽപശാല ആരംഭിച്ചു

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രസതന്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ” മൈക്രോ സ്കെയിൽ പരീക്ഷണങ്ങൾ” എന്ന വിഷയത്തിൽ ദ്വിദിന ശിൽപശാല ആരംഭിച്ചു . കോളേജ് പ്രിൻസിപ്പൽ ഡോ . മഞ്ജു കുര്യൻ ശിൽപശാല ഉദ്ഘാടനം ചെയ്തു . നാഗർകോവിൽ സൗത്ത് ട്രാവൻകൂർ ഹിന്ദു കോളേജ് റിട്ട. പ്രൊഫ. എസ് മുരുഗൻ, ചെന്നൈ ലയോള കോളേജ് റിട്ട.പ്രൊഫ. ഡോ. എ. ജയാ രാജേന്ദ്രൻ എന്നിവർ ക്ലാസുകൾക്ക് നേത്യത്വം നൽകി. ലോകത്തിലെ മികച്ച 2% ശാസ്ത്രജ്ഞരുടെ അമേരിക്ക സ്‌റ്റാൻഫോർഡ് സർവകലാശാല റാങ്കിങ്ങിൽ തുടർച്ചയായ മൂന്നാം തവണയും ഇടം നേടിയ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യനെ ചടങ്ങിൽ ആദരിച്ചു.

രസതന്ത്ര വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ്,പ്രോഗ്രാം കോർഡിനേറ്റർ ഡോ. മീഗിൾ എസ്. മാത്യു. എന്നിവർ സംസാരിച്ചു. രസതന്ത്ര പരിക്ഷണങ്ങൾ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നതിൽ മൈക്രോസ്കെയിൽ പരീക്ഷണങ്ങൾക്കുള്ള പ്രാധാന്യം മുഖ്യ ചർച്ചാവിഷയമായി. ഇൻ ഓർഗാനിക്ക്, ഓർഗാനിക്ക്, ഫിസിക്കൽകെമിസ്ട്രി പരീക്ഷണങ്ങളിൽ മൈക്രോസ്‌കെയിൽ തലത്തിൽ പ്രായോഗിക പരിശീലനവും സംഘടിപ്പിച്ചു. സെമിനാർ നാളെ സമാപിക്കും.

You May Also Like

NEWS

കോതമംഗലം: കവളങ്ങാട് ഗ്രാമപഞ്ചായത്ത് ഡിജി കേരളം സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതായി കോതമംഗലം എം.എൽ.എ ആന്റണി ജോൺ പ്രഖ്യാപിച്ചു. ചടങ്ങിൽ കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ലിസി...

NEWS

കോതമംഗലം: കേരളത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് എം. എ . എഞ്ചിനീയറിംഗ് കോളേജിൽ തിരിതെളിഞ്ഞു . ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നെ കുറിച്ച് അറിയാനും പഠിക്കാനും വൈദഗ്ധ്യ വികസനത്തിനും താല്പര്യമുള്ള കുട്ടികൾക്ക് ഈ...

NEWS

കോതമംഗലം : ഇന്ദിരാഗാന്ധി മെമ്മോറിയൽ ട്രസ്റ്റിന്റെ കീഴിൽ 2024-25 വർഷം മുതൽ ഇന്ദിരാഗാന്ധി ലോ കോളേജ് എന്ന സ്ഥാപനം പ്രവർത്തനം ആരംഭിച്ചതായി ട്രസ്റ്റ് ചെയർമാൻ കെ എം പരീത് അറിയിച്ചു. പുതുതായി ആരംഭിക്കുന്ന...

NEWS

കോതമംഗലം : കോട്ടപ്പടിയിൽ കേര ഗ്രാമം പദ്ധതിയ്ക്ക് തുടക്കമായി.നാളികേര ഉല്‍പാദനം ശാസ്ത്രീയമായി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പഞ്ചായത്ത് തല സമിതി രൂപീകരണ യോഗം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് ഹാളിൽ...

error: Content is protected !!